Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നടക്കാനിരിക്കുന്ന എ.എഫ്.സി U-23 ഏഷ്യൻ കപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന തുടങ്ങി

April 07, 2024

newsroom_malayalam_qatar_afc_u23_asian_cup_qatar_2024_tickets_on_sale

April 07, 2024

ന്യൂസ്‌റൂം ബ്യുറോ

 

ദോഹ : ഫിഫ ലോകകപ്പിനും ഏഷ്യൻ കപ്പിനും ശേഷം ഈ മാസം 15ന് ഖത്തറിൽ നടക്കാനിരിക്കുന്ന U-23 ഏഷ്യൻ കപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കുള്ളടിക്കറ്റ് വിൽപന ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള യുവ താരങ്ങൾ അണിനിരക്കുന്ന U-23 ഏഷ്യൻ കപ്പിന്  ഏപ്രിൽ 15 മുതൽ മെയ് 3 വരെയാണ് ഖത്തർ വേദിയാകുന്നത്.

ഏഷ്യയിലെ ഏറ്റവും മികച്ച 16 യുവ ഫുട്ബോൾ ദേശീയ ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.ആതിഥേയ രാജ്യമായ ഖത്തർ,ഓസ്‌ട്രേലിയ,ജോർദാൻ,ഇന്തോനേഷ്യ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് മത്സരിക്കുക.അതേസമയം,യോഗ്യതാ മത്സരത്തിൽ യു.എ.ഇയോട് പരാജയപ്പെട്ട ഇന്ത്യ ടൂർണമെന്റിൽ ഇടം പിടിച്ചില്ല.

ജാസിം ബിൻ ഹമദ് സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിനും സമാപന ചടങ്ങുകൾക്കും വേദിയാവുക.അൽജനൂബ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം, ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ആവേശകരമായ മറ്റു മത്സരങ്ങൾ നടക്കുക.

ഹയ്യ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.ലിങ്ക് https://hayyaasia.qa/en/tickets

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News