Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മുന്‍ നക്‌സലൈറ്റും വിപ്ലവ കവിയുമായ ഗദ്ദര്‍ അന്തരിച്ചു

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യൂറോ 

ഹൈദരാബാദ്: ഇന്ത്യൻ കവിയും വിപ്ലവ ഗായകനും ആക്ടിവിസ്റ്റും മുന്‍ നക്‌സലൈറ്റുമായ ഗദ്ദര്‍ എന്നറിയപ്പെടുന്ന ഗുമ്മഡി വിത്തൽ റാവു (77) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വേണ്ടി അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ, ശസ്ത്രക്രിയക്കിടെ ആരോഗ്യനില മോശമായി മരണം സംഭവിക്കുകയായിരുന്നു.

1911-ൽ പഞ്ചാബിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ എതിർത്ത 'ഗദ്ദർ പാർട്ടി'ക്കുള്ള ആദരാഞ്ജലിയായി ആയിരുന്നു അദ്ദേഹം ഗദ്ദർ എന്ന പേര് സ്വീകരിച്ചത്.

1980ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (മാര്‍ക്‌സിറ്റ്-ലെനിനിസ്റ്റ്) അംഗമായിരുന്നു ഗദ്ദര്‍. സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനുമായിരുന്നു. തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച വ്യക്തിയുമായിരുന്നു. 2010 മുതല്‍ മാവോയിസ്റ്റായിരുന്നുവെങ്കിലും സജീവ പ്രവര്‍ത്തകനായിരുന്നില്ല. 

2017 ല്‍ മാവോയിസ്റ്റുകളുമായുള്ള ബന്ധം മുഴുവനായും ഉപേക്ഷിച്ചു. വോട്ടെടുപ്പ് ഒരു നിരര്‍ത്ഥകമായ തീരുമാനമാണെന്ന് വിശ്വസിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ, 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗദ്ദര്‍ വോട്ട് ചെയ്തിരുന്നു. ഗദ്ദര്‍ പ്രജ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News