Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൂടുതൽ സായാഹ്‌ന ക്ലിനിക്കുകൾ,ഖത്തർ എച്.എം.സി.യിൽ കാത്തിരിപ്പ് സമയം കുറയും

April 06, 2024

news-qatar-newsroom-waiting-time-reduced-hmc-evening-clinics

April 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : കൂടുതൽ സായാഹ്‌ന ക്ലിനിക്കുകൾ ആരംഭിച്ചതോടെ ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ സായാഹ്‌ന ക്ലിനിക്കുകളിൽ രോഗികളുടെ കാത്തിരിപ്പ് സമയത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്.

ആറ് സ്‌പെഷ്യാലിറ്റികളില്‍ സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിച്ച് ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ ഈ സ്‌പെഷ്യാലിറ്റികളിലേക്ക് റഫറല്‍ ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 12.7 ശതമാനം കൂടുതല്‍ രോഗികളെയും  ചികിത്സിക്കാനായി. 2023 മെയ് മാസത്തില്‍ ക്ലിനിക്കുകള്‍ ആരംഭിച്ചത് മുതല്‍ റഫറലിനുശേഷം ഒരു ഡോക്ടറെ കാണാനുള്ള രോഗികളുടെ കാത്തിരിപ്പ് സമയം 15 ശതമാനം കുറവാണ്.

സായാഹ്ന നേത്രചികിത്സ, ഇ എന്‍ ടി, യൂറോളജി, ഓഡിയോളജി ക്ലിനിക്കുകള്‍ എന്നിവ ആംബുലേറ്ററി കെയര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 22 ഓര്‍ത്തോപീഡിക് സായാഹ്ന ക്ലിനിക്കുകള്‍ ബോണ്‍ ആന്‍ഡ് ജോയിന്റ് സെന്ററിലും ബാരിയാട്രിക് സായാഹ്ന ക്ലിനിക്കുകള്‍ ഹമദ് ജനറല്‍ ആശുപത്രിയിലുമാണ് പ്രവർത്തിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn

ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News