Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം അബീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു 

September 18, 2023

Malayalam_Gulf_News

September 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ. ഖത്തർ കള്‍ച്ചറല്‍ ഫോറം മങ്കട മണ്ഡലം അബീര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 200 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ ഹെല്‍ത്ത് ചെക്കപ്പ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഇ സി ജി എന്നിവ ഉണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദലി എന്നിവര്‍ പങ്കെടുത്തു.

അബീര്‍ മെഡിക്കല്‍സിനുള്ള കള്‍ച്ചറല്‍ ഫോറത്തിന്റെ മെമെന്റോ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മിഥുലാജ് നജുമുദ്ദീന് കൈമാറി.

ക്യാമ്പില്‍ പങ്കെടുത്ത വര്‍ക്ക് അബീര്‍ മെഡിക്കല്‍സിന്റെ കള്‍ച്ചറല്‍ ഫോറം മങ്കടക്കുള്ള പ്രിവിലേജ് കാര്‍ഡ് അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിങ്  മാനേജര്‍ മിഥിലാജ് നാജ്മുദ്ദീന്‍ മങ്കട മണ്ഡലം പ്രസിഡന്റ് ഷിബിലുറഹ്‌മാന് കൈമാറി.

കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, മലപ്പുറം ജില്ലാ പ്രസിഡണ്ട് റഷീദ് അലി, ഡോ പ്രീതംകുമാര്‍ ഫാന്‍സിസ്, മണ്ഡലം പ്രസിഡന്റ് ശിബിലുറഹ്‌മാന്‍, സെക്രട്ടറി മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു.

ഐ സി ബി എഫ് ഇന്‍ഷുറന്‍സ് അംഗത്വ ഫോമുകള്‍ ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.

സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ സി,അഫ്‌സല്‍ ഹുസൈന്‍, ഫായിസ് കൂട്ടിലങ്ങാടി, അമീന്‍ അര്‍ഷദ്, മജീദ് എ ടി, ഹാരിസ്, നജീബ്, അനീസുദ്ദീന്‍ സി. എച്ച് എന്നിവര്‍ നേതൃത്വം നല്‍കി. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News