Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വംശീയാധിക്ഷേപം,ഖത്തറുമായുള്ള സുഹൃദമത്സരം ന്യൂസിലാൻഡ് ഉപേക്ഷിച്ചു

June 20, 2023

June 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : വംശീയ അധിക്ഷേപവും ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വവും ആരോപിച്ച് ഖത്തറുമായുള്ള സൗഹൃദ മത്സരം ന്യൂസിലൻഡ് ദേശീയ പുരുഷ ഫുട്‌ബോൾ ടീം ഉപേക്ഷിച്ചതായി റിപ്പോർട്ട്.ചൊവ്വാഴ്ച രാവിലെ ഓസ്ട്രിയയിൽ നടന്ന മത്സരത്തിനിടെ ഖത്തർ ദേശീയ ടീമിലെ അംഗം മോശമായി പെരുമാറി എന്നാരോപിച്ചാണ് ന്യൂസ്‌ലാൻഡ് മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്.
 

Michael Boxall was racially abused during the first half of the game by a Qatari player.

No official action was taken so the team have agreed not to come out for the second half of the match.

— New Zealand Football ???????? (@NZ_Football) June 19, 2023

"കളിയുടെ ആദ്യ പകുതിയിൽ മൈക്കൽ ബോക്സലിനെ ഒരു ഖത്തർ കളിക്കാരൻ വംശീയമായി അധിക്ഷേപിച്ചു.ഔദ്യോഗിക നടപടികളൊന്നും സ്വീകരിക്കാത്തതിനാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളിക്കേണ്ടെന്ന്  ടീം തീരുമാനിച്ചു"ന്യൂസിലൻഡ് ഫുട്ബോൾ ട്വീറ്റ് ചെയ്തു.

കളിയുടെ ആദ്യ പകുതിയുടെ 17-ാം മിനിറ്റിൽ മാർക്കോ സ്റ്റാമെനിക്കിന്റെ സ്‌ട്രൈക്കിലൂടെ ന്യൂസിലൻഡ്  0-1 ന് മുന്നിലെത്തിയിരുന്നു.

ഖത്തറിന്റെ യൂസഫ് അബ്ദുറിസാഗിന്റെ ഫൗളുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് വിവരം.വാക്കേറ്റത്തിനിടെ ഖത്തർ താരം  മൈക്കൽ ബോക്സലിനെ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് ന്യൂസിലൻഡ് ആരോപിക്കുന്നത്.  

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-   https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News