Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പുതിയ വിസയിലുള്ളവർ ഖത്തറിലേക്ക് വരാൻ കാത്തിരിക്കുന്നു,അവസരം മുതലെടുക്കാൻ നാട്ടിൽ തട്ടിപ്പു സംഘങ്ങൾ സജീവം

September 13, 2020

September 13, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിനെ തുടർന്ന് പുതിയ തൊഴിൽ വിസയിൽ ഖത്തറിലേക്ക് വരുന്നവർക്ക് അനുമതി വൈകുന്നത് ആശങ്കയുണ്ടാക്കുന്നു.ഹമദ് ആശുപത്രിയിലേക്ക് ഉൾപെടെ പുതുതായി ജോലിയും വിസയും ലഭിച്ച നിരവധി പേരാണ് എപ്പോൾ ഖത്തറിലേക്ക് വരാൻ കഴിയുമെന്നറിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. കൊവിഡ് വ്യാപനത്തിനു മുമ്പ് സ്വദേശത്ത് മടങ്ങിയെത്തുകയും, പുതിയ ജോലി ഓഫര്‍ കിട്ടിയവരുമായ നിരവധി പേരും ദോഹയിലേക്ക് വരാനായി കാത്തിരിക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ പലരെയും തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍, പുതിയ വിസക്കാരുടെ കാര്യത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.. നിലവിൽ രാജ്യത്ത് താമസാനുമതിയുള്ള ഖത്തര്‍ ഐ.ഡിയുള്ളവര്‍ക്ക് മാത്രമാണ് ഖത്തർ പോർട്ടൽ വഴി അനുമതി നേടിയ ശേഷം തിരിച്ചുവരാൻ അനുമതിയുള്ളത്.

സന്ദര്‍ശക വിസ അടക്കമുള്ള പുതിയ വിസകളുടെ കാര്യത്തില്‍ കൊവിഡ് നിയന്ത്രണ ഇളവുകളുടെ അവസാന ഘട്ടത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, ഈ സാഹചര്യം മുതലെടുത്ത് നാട്ടിലും ഖത്തറിലുമായി തട്ടിപ്പുസംഘങ്ങള്‍ സജീവമായതായും റിപ്പോർട്ടുകളുണ്ട്. ഖത്തർ പോർട്ടൽ വഴി അനുമതി നേടിയെടുക്കുന്നത് ഉൾപെടെ ഖത്തറിൽ തിരിച്ചെത്തിയാലുള്ള ഹോട്ടൽ കൊറന്റൈൻ തരപ്പെടുത്തി തരാമെന്ന് വരെ തെറ്റിദ്ധരിപ്പിച്ചാണ് പലരും പണം തട്ടുന്നത്. പുതിയ വിസയെടുത്ത് തരാമെന്ന് വാഗ്ദാനം നൽകിയും ഇത്തരം തട്ടിപ്പ് സംഘങ്ങൾ ആളുകളെ കെണിയിൽ വീഴ്ത്തുന്നതായാണ് വിവരം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News