Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്നുള്ള പുതിയ ഷെഡ്യുളിലെ ആദ്യവിമാനം ഞായറാഴ്ച കണ്ണൂരിലേക്ക്,ടിക്കറ്റ് വിതരണം തുടങ്ങി 

June 04, 2020

June 04, 2020

ദോഹ :  പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത്  മിഷന്റെ ഭാഗമായുള്ള കഴിഞ്ഞ ഷെഡ്യുളിലെ അവസാന വിമാനം ദോഹയിൽ നിന്ന് ഇന്ന് കണ്ണൂരിലേക്ക് പുറപ്പെടും..പുതിയ ഷെഡ്യുൾ പ്രകാരമുള്ള സർവീസുകൾ ജൂൺ ഒൻപതിന് ആരംഭിക്കും. കണ്ണൂരിലേക്കാണ് ആദ്യ വിമാനം. ജൂൺ ഒൻപതിനുള്ള കണ്ണൂർ വിമാനത്തിലേക്കുള്ള യാത്രക്കാരുടെ ടിക്കറ്റുകളുടെ വിതരണം ഇന്ന് രാവിലെ അബുഹമൂറിലെ ഐസിസി യിൽ ആരംഭിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 2.15 നാണ് വിമാനം പുറപ്പെടുക.766 റിയാലാണ് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക്.

ജൂണ്‍ 9 മുതല്‍ 19 വരെയുള്ള മൂന്നാം ഘട്ടത്തില്‍ ആകെ 19 വിമാനങ്ങളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ളത്. ഇതില്‍ പതിനഞ്ചും കേരളത്തിലേക്കാണ്. ഇതില്‍ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സര്‍വീസുകളാണുള്ളത്.  ആദ്യ ഷെഡ്യുളിൽ രണ്ടും പിന്നീട് മൂന്നും തുടർന്ന് അഞ്ചും വിമാനങ്ങളാണ് ഖത്തറിൽ നിന്നും ഇതുവരെ കേരളത്തിലേക്ക് സർവീസ് നടത്തിയത്. ഇത്തവണ വിമാനങ്ങളുടെ എണ്ണം പതിനഞ്ചായി വർധിപ്പിച്ചത് ഖത്തറിലെ പ്രവാസി മലയാളികൾക്ക് അല്പം കൂടി ആശ്വാസമാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News