Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹയ്യ സന്ദർശക വിസയിൽ ഖത്തറിലേക്ക് വന്നോളൂ,,ഫീസും മറ്റു വ്യവസ്ഥകളും

April 17, 2023

April 17, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹയ്യ പോർട്ടൽ വിപുലീകരണത്തോടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് പ്രിയപ്പെട്ടവരെ സന്ദർശക വിസയിൽ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാവും.ഇതോടെ,ഖത്തറിലേക്ക് പ്രവേശിക്കാൻ ആവശ്യമായ എല്ലാ ടൂറിസ്റ്റ് - ബിസിനസ്സ് വിസകൾക്കുമുള്ള രാജ്യത്തിന്റെ ഏക പോർട്ടലായി ഹയ്യ പ്ലാറ്റ്‌ഫോം മാറും. വിസ ആവശ്യമുള്ളവർക്ക്‌ www.hayya.qa എന്ന ഹയ്യ പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ അവരുടെ സ്മാർട്ട്‌ഫോണുകളിലെ ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാം. സാധാരണയായി 30 ദിവസമായിരിക്കും ഇത്തരം വിസയുടെ കാലാവധിയെന്നും ഒരു വിസ അപേക്ഷക്ക് മറുപടി ലഭിക്കാൻ 48 മണിക്കൂറിൽ കൂടുതൽ സമയമെടുക്കില്ലെന്നും അധികൃതർ കഴിഞ്ഞ ദിവസം  വ്യക്തമാക്കിയിരുന്നു.എല്ലാ തൊഴിൽ മേഖലകളിലുമുള്ള ജി.സി.സി നിവാസികൾക്കും ഇനി ഖത്തർ ടൂറിസ്റ്റ് വിസക്ക് വേണ്ടി ഹയ്യ പോർട്ടൽ വഴി അപേക്ഷിക്കാം.

ഹയ്യ പ്ലാറ്റ്‌ഫോമിന് കീഴിൽ നാല് തരം വിസകളാണ് ഉണ്ടാവുക.ടൂറിസ്റ്റ് വിസ, ജിസിസി നിവാസികൾക്കുള്ള വിസ, ജിസിസി പൗരന്മാർക്കൊപ്പം യാത്ര ചെയ്യുന്നവർക്കുള്ള വിസ, ഇതൂകൂടാതെ യു.എസ്, കാനഡ, ഷെൻഗൻ രാജ്യങ്ങൾ, ബ്രിട്ടൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിസകളും താമസവും ഉള്ളവർക്ക് ഇലക്ട്രോണിക് യാത്രാ നോട്ടിഫിക്കേഷനും ലഭിക്കും.

ഹയ പ്ലാറ്റ്‌ഫോമും സ്മാർട്ട് ഫോണുകൾ വഴിയുള്ള അതിന്റെ ആപ്ലിക്കേഷനും രാജ്യത്തെ എല്ലാ ടൂറിസ്റ്റ്, ഇവന്റ് വിസകളുടെയും ഗേറ്റ്‌വേ ആയി മാറും.

ഹയ പ്ലാറ്റ്‌ഫോമിലൂടെ നൽകുന്ന വിസകൾ ജോലി ചെയ്യാൻ  സാധുതയുള്ളതോ തൊഴിൽ വിസകളാക്കി മാറ്റാനോ കഴിയില്ല, കൂടാതെ ഹയ്യ വെബ്‌സൈറ്റിൽ ലിസ്റ്റുചെയ്തിരിക്കുന്ന വ്യക്തമായ വ്യവസ്ഥകൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായായിരിക്കും വിസകൾ അനുവദിക്കുക.

വിസാ നിരക്ക്
വിസക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഹയ ഫീസ് ഈടാക്കുന്നില്ലെങ്കിലും, ഒരു എൻട്രി വിസ നൽകുന്നതിന് ഫീസ് ഈടാക്കിയേക്കാം. പ്രവേശന വിസ ഫീസ് വിസയുടെ ഇനവും തരവും അനുസരിച്ച് 100 ഖത്തർ റിയാലിൽ നിന്ന് ആരംഭിക്കും. പെർമിറ്റ് ഇഷ്യൂ ചെയ്തതിന് ശേഷമാണ് ഈ അടക്കേണ്ടത്. ഹയ വെബ്‌സൈറ്റ് പ്രകാരം യാത്രാ നിലയോ ക്രമീകരണമോ പരിഗണിക്കാതെ ഫീസ് റീഫണ്ട് ചെയ്യാനാകില്ല.

ആവശ്യമായ രേഖകൾ
-പാസ്‌പോർട്ടിന്റെ സാധുത ഖത്തറിലെത്തിയ സമയം മുതൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഉണ്ടായിരിക്കണം.
- താമസത്തിന്റെ തെളിവ് (കുടുംബത്തിനും സുഹൃത്തുക്കൾക്കൊപ്പമോ ഹോട്ടൽ ബുക്കിംഗോ ആണെങ്കിൽ അക്കാര്യങ്ങൾ സ്ഥിരീകരിച്ചിരിക്കണം).
-മടക്ക ടിക്കറ്റ്
- ഹയ നൽകിയ ഒരു എൻട്രി വിസ
-താമസിക്കുന്ന കാലയളവിലേക്കുള്ള ആരോഗ്യ ഇൻഷുറൻസ്.
-ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഇലക്ട്രോണിക് ഗേറ്റുകൾ വഴിയായിരിക്കും പ്രവേശനം
-അബു സമ്ര കര അതിർത്തി വരുന്നവർക്ക് വാഹനങ്ങൾക്ക് പെർമിറ്റ് ഉണ്ടായിരിക്കണം. ഹയ്യ പ്ലാറ്റ്‌ഫോമിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് വെഹിക്കിൾ ഇൻഷുറൻസ് തുക അടച്ച് അതിർത്തിയിലുള്ള ക്യൂ കുഴിവാക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് സാധാരണ നടപടിക്രമങ്ങൾ ഇപ്പോഴും ലഭ്യമാണ്.
-ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്ക് എസ്കോർട്ടുകൾക്ക് പ്രവേശന അനുമതി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News