Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് വരുന്നവർക്കുള്ള കൊറന്റൈൻ ഇളവുകൾ ഇന്ന് വൈകീട്ട് മുതൽ പ്രാബല്യത്തിൽ വരും

September 04, 2022

September 04, 2022

ദോഹ : ഖത്തറിലേക്ക് വരുന്ന മുഴുവൻ യാത്രക്കാർക്കും കൊറന്റൈൻ ഒഴിവാക്കിക്കൊണ്ടുള്ള യാത്രാ ഇളവുകൾ  ഇന്ന് പ്രാബല്യത്തിൽ വരും.ഇതനുസരിച്ച്,ഇന്ന്(ഞായർ)ഖത്തർ സമയം  വൈകുന്നേരം 5.59 മുതൽ ഖത്തറിൽ എത്തുന്ന യാത്രക്കാർക്ക് ഹോട്ടൽ കൊറന്റൈൻ ആവശ്യമുണ്ടാവില്ല.ഓൺ അറൈവൽ,സന്ദർശക വിസകളിലോ പുതിയ വിസയിലോ രാജ്യത്തെത്തുന്ന യാത്രക്കാർക്ക് ഇതുവരെ നിലവിലുണ്ടായിരുന്ന നിർബന്ധിത കൊറന്റൈൻ ഇതോടെ ഒഴിവാകും.

അതേസമയം,ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പിസിആർ നെഗറ്റിവ്  പരിശോധനാഫലം കയ്യിൽ കരുതിയിരിക്കണം.കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവുണ്ടായത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News