Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പുതിയ ഇന്ത്യൻ അംബാസഡർ ഉടൻ ചുമതലയേൽക്കും,അധികാര പത്രം ഏറ്റുവാങ്ങി

July 21, 2023

July 21, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:പഴയ ഇന്ത്യൻ അംബാസഡർ സ്ഥാനമൊഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ഖത്തറിൽ പുതിയ അംബാസിഡർ സ്ഥാനമേറ്റില്ലെന്ന പരാതിക്ക് ഉടൻ പരിഹാരമാകും.പുതിയ അംബാസിഡറായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി വിപുൽ ഐ.എഫ്.എസ് സ്ഥാനമേൽക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും ഇതുവരെ ഖത്തറിലെത്തി ചുമതലയേറ്റിരുന്നില്ല.എന്നാൽ വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായികൊണ്ടുള്ള അധികാരപത്രം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയതായി വിപുല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

കാലാവധി പൂര്‍ത്തിയായതിനു പിന്നാലെ മാര്‍ച്ചില്‍ നാട്ടിലേക്ക് മടങ്ങിയ മുൻ അംബാസഡര്‍ ഡോ. ദീപക് മിത്തലിന്റെ പിൻഗാമിയായാണ് ഗള്‍ഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന വിപുല്‍ ഖത്തറിലെ അംബാസഡറായി നിയമിതനായത്. വരും ദിവസം അദ്ദേഹം ദോഹയിലെത്തി ചുമതലയേല്‍ക്കും.

മാര്‍ച്ച്‌ അവസാനത്തോടെ ദീപക് മിത്തല്‍ നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ജൂണില്‍ തന്നെ വിപുലിനെ ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ച്‌ വിദേശകാര്യ മന്ത്രാലയം ഉത്തരവിറങ്ങിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News