Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്, ദോഹയിലെ പ്രമുഖ മലയാളി ബിസിനസുകാരനെതിരെ പരാതിയുമായി വനിതാ താരം

November 20, 2019

November 20, 2019

ദോഹ : ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള അവസരം ഗൾഫിലെ പ്രമുഖ വ്യവസായി കാരണം പ്രതിസന്ധിയിലായതായി പെൺകുട്ടിയുടെ പരാതി. 2017 ലെ പവർലിഫ്റ്റിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ സ്വന്തമാക്കിയ വടകര ഓർക്കാട്ടേരി സ്വദേശിനി മജ്‌സിയ ബാനുവാണ് തന്റെ ദുരനുഭവങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. പവർ ലിഫ്റ്റിങ്ങിന് പുറമെ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലും മജ്‌സിയ പങ്കെടുത്തിട്ടുണ്ട്. കൊച്ചിയിൽ നടന്ന മിസ്റ്റർ കേരളാ ചാമ്പ്യൻഷിപ്പിലെ വിമൻസ് മോഡൽ വിഭാഗത്തിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടി സ്വർണം നേടി വിജയം സ്വന്തമാക്കിയത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മൂന്ന് തവണ കേരള പവർലിഫ്റ്റിങ് അസോസിയേഷൻ മജ്‌സിയ ബാനുവിനെ 'സ്ട്രോങ്ങ് വുമണായി' തെരഞ്ഞെടുത്തിട്ടുണ്ട്. പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ദേശീയ സംസ്ഥാന തലങ്ങളിൽ ഒട്ടേറെ മെഡലുകളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് വേണ്ടി ലോക കിരീടം സ്വന്തമാക്കുകയാണ് ബി.ഡി.എസ് പഠനം പൂർത്തിയാക്കിയ മജ്‌സിയയുടെ സ്വപ്നം.

ഡിസംബർ 14 ന് റഷ്യയിലെ മോസ്‌കോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ആവശ്യമായ മൂന്ന് ലക്ഷം രൂപ നൽകാമെന്ന് ഗൾഫിൽ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിയായ ബിസിനസുകാരൻ വാഗ്ദാനം നൽകിയിരുന്നതായി മജ്‌സിയ പറഞ്ഞു. ദീർഘ കാലത്തേക്കുള്ള കരാറിനാണ് താൽപര്യമെന്നും ദോഹയിൽ വന്നാൽ എത്ര ലക്ഷം വേണമെങ്കിലും തരാമെന്നും ഇയാൾ സമ്മതിച്ചതായി മജ്‌സിയ 'ന്യൂസ്‌റൂ' മിനോട് വെളിപ്പെടുത്തി.ദീർഘകാലത്തേക്കുള്ള കരാർ ലഭിക്കുമെന്ന വിശ്വാസത്തിൽ പരിശീലനവുമായി മുന്നോട്ടു പോയ തനിക്ക് പിന്നീട് ലഭിച്ചത് പരസ്പര വിരുദ്ധമായ വാഗ്ദാനങ്ങളാണെന്നും അവർ പറഞ്ഞു. റഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യാത്രാ ചെലവുകൾക്കും മറ്റുമായി മൂന്ന് ലക്ഷം തരാമെന്ന് ഉറപ്പ് നൽകിയ വ്യക്തി ദീർഘകാല കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ തുകയെന്നും ഇക്കാലയളവിൽ മറ്റാരുമായും ഒരു തരത്തിലുള്ള കരാറുകളിലും ഏർപെടരുതെന്നും നിർദേശിക്കുകയായിരുന്നു. അതേസമയം, ദോഹയിൽ വന്നാൽ എത്ര ലക്ഷങ്ങൾ വേണമെങ്കിലും തരാമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നതായി അവർ പറഞ്ഞു.

സ്പോൺസർ ചെയ്യാമെന്നേറ്റ വ്യക്തിയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയം തോന്നിയതോടെയാണ് പ്രതികരണവുമായി രംഗത്തെത്തിയതെന്നും മജ്‌സിയ 'ന്യൂസ്‌റൂ'മിനോട്  വെളിപ്പെടുത്തി. യാത്ര ചിലവുകൾ ഉൾപെടെ റഷ്യയിലേക്ക് പോകാനാവശ്യമായ മുഴുവൻ തുകയും നൽകാമെന്നേറ്റ വ്യക്തി പിന്നീട് ആദ്യം അമ്പതിനായിരം രൂപയും ചാമ്പ്യൻഷിപ്പ് കഴിഞ്ഞു തിരിച്ചു വന്നതിന് ശേഷം ബാക്കി തുക നൽകാമെന്നും അറിയിച്ചിരുന്നതായി അവർ പറഞ്ഞു. എന്നാൽ പോകാനാവശ്യമായ തുക കൈവശമില്ലാത്തതിനാലാണ് സ്‌പോൺസറെ അന്വേഷിച്ചതെന്നും ചാമ്പ്യൻഷിപ്പ് കഴിഞ്ഞതിനു ശേഷം തുക ലഭിച്ചിട്ട് എന്ത് കാര്യമെന്നും മജ്‌സിയ ചോദിക്കുന്നു.

ദോഹയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുൽ മജീദാണ് മജ്‌സിയയുടെ പിതാവ്.ചെറുപ്പം മുതൽ ബോക്സിങ്ങിനോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന മജ്‌സിയ പരിശീലകന്റെ നിർദേശ പ്രകാരമാണ് പവർ ലിഫ്റ്റിങ് തെരഞ്ഞെടുത്തത്. സഹോദരൻ നിസാമുദ്ധീനും ദോഹയിൽ ജോലി ചെയ്യുന്നുണ്ട്.

മജ്‌സിയയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം : 

ഞാൻ ഇന്ന് ഇൗ പോസ്റ്റ് ഇടുന്നത് വളരെ അതികം സങ്കടത്തോടെയും ദേഷ്യത്തോടെയും ആണ്☹


Latest Related News