Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ മേൽവിലാസ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കുമെന്ന് വ്യാജപ്രചാരണം,അവസാന തിയ്യതി ജൂലായ് 26

March 15, 2020

March 15, 2020

ദോഹ : ഖത്തറിൽ ഈയിടെ നടപ്പാക്കിയ ദേശീയ മേൽവിലാസ രജിസ്‌ട്രേഷൻ മാർച്ച് 15 ന് അവസാനിക്കുമെന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി നിരവധി പേരാണ് ഇന്ന് ന്യൂസ്‌റൂമുമായി ബന്ധപ്പെട്ടത്. എന്നാൽ മേൽവിലാസ രജിസ്‌ട്രേഷനുള്ള സമയ പരിധി 2020 ജൂലായ് 26 തന്നെയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും താമസവിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ നിയമം നടപ്പാക്കുന്നത്. മുഴുവന്‍ സ്വദേശികളും വിദേശികളും തങ്ങളുടെ മേല്‍വിലാസ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായുള്ള രജിസ്‌ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് അധികൃതർ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ആറ് മാസത്തിനകം മുഴുവന്‍ ജനങ്ങളും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം. വരുന്ന ജൂലൈ 26 ആണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന സംവിധാനമായ മെട്രാഷ് ടു ആപ്പ് വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനകേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

മെട്രാഷ് ടുവില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവരങ്ങള്‍ അവരുടെ രക്ഷിതാക്കളാണ് നല്‍കേണ്ടത്. അതേ സമയം ഭാര്യയും ഭര്‍ത്താവും വെവ്വേറെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. താമസവിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ വ്യക്തമായി നല്‍കണം.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്യുന്ന മേല്‍വിലാസം പിന്നീട് പുതുക്കാനും മാറ്റം വരുത്താനുമുള്ള സൗകര്യവും ഓണ്‍ലൈനിലുണ്ട്. താമസം മാറുന്നവര്‍ മേല്‍വിലാസ വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ പതിനായിരം റിയാല്‍ പിഴയും ഒടുക്കേണ്ടി വരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News