Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മുസ്‌ലിംകൾക്കെതിരായ വംശഹത്യാ ശ്രമങ്ങൾ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് നസറുദ്ധീൻ ഷാ

December 30, 2021

December 30, 2021

മുംബൈ : ഇന്ത്യയിൽ നടപ്പിലാക്കുന്ന മുസ്‌ലിം വംശഹത്യാ ശ്രമങ്ങൾ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് പ്രമുഖ ബോളിവുഡ് നടൻ നസറുദ്ധീൻ ഷാ.'ദി വയറി'ൽ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് ഹരിദ്വാറിൽ മുസ്‌ലിംകളെ കൊന്നൊടുക്കണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദുത്വ ശക്തികൾക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.നിലവിലെ അവസ്ഥയിൽ അങ്ങേയറ്റം അരിശമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതൊന്നും ഒരു വിഷയമായി തോന്നുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹരിദ്വാറിലെ ധർമൻസാദ് പരിപാടിയിൽ മുസ്‌ലിംകളെ കൊന്നൊടുക്കാൻ നൽകിയ ആഹ്വാനം യഥാർത്ഥത്തിൽ ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനമാണ്.അക്രമമുണ്ടായാൽ ഇന്ത്യയിലെ 20 കോടി മുസ്‌ലിംകൾ തീർച്ചയായും പ്രതിരോധിക്കാൻ ശ്രമിക്കും.അവർ ഇന്ത്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്.ഇവിടെ ജനിച്ചുവളർന്നവർ.മുഗൾ ഭരണകാലത്തെ കുഴപ്പങ്ങൾക്ക് ഇന്ത്യയിലെ ഇപ്പോഴത്തെ മുസ്‌ലിംകൾ മറുപടി പറയണമെന്ന് ശഠിക്കുന്നത് വിഡ്ഢിത്തമാണ്.നീതി നടപ്പാക്കുന്നതിലെ വിവേചനം കൂടിവരുന്ന അവസ്ഥയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News