Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ എല്ലാ വഴികളും പരീക്ഷിക്കുന്നു,പിടികൂടി അകത്താക്കാനുറ ച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും

February 13, 2023

February 13, 2023

അൻവർ പാലേരി 

ദോഹ :അബുസമ്ര പ്രവേശന കവാടം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് വിഭാഗം പിടികൂടി. കാറിന്റെ യന്ത്രഭാഗങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് വിവിധയിനം ലഹരി ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.

എട്ട് നിരോധിത പ്രെഗബാലിൻ ഗുളികകളും പത്തോളം  ക്യാപ്റ്റഗോൺ ഗുളികകളുമാണ് വാഹനത്തിൽ നിന്ന് പിടികൂടിയത്.തൊണ്ടിമുതലും പ്രതികളെയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം,ഏതു വിധേനയും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ അന്താരാഷ്ട്ര ലഹരിമാഫിയകളും എല്ലാ വഴികളും പരീക്ഷിക്കുകയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരം നിരവധി ശ്രമങ്ങൾ ദോഹ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തിയിരുന്നു.ശരീര ഭാഷ മനസിലാക്കി മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളുമായി വരുന്ന യാത്രക്കാരെ പിടികൂടുന്നതിനുള്ള അത്യാധുനിക റോബോട്ടിക്‌ സംവിധാനം വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News