Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നാദാപുരം നരിപ്പറ്റ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

September 15, 2021

September 15, 2021

ദോഹ : നാദാപുരം നരിപ്പറ്റ കൊയ്യാൽ സ്വദേശി ചെരിഞ്ഞ പറമ്പത്ത് അമീർ(24) ദോഹയിൽ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി അൽ ഖോറിൽ നിന്നും വരുന്ന വഴി  ഉംസലാൽ ഹൈവേയിൽ ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനത്തിൽ അമീർ സഞ്ചരിച്ച പിക്കപ്പ് ഇടിക്കുകയായിരുന്നു. ഖത്തർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി. അബ്ദുല്ല-നസീമ ദമ്പതികളുടെ മകനാണ്.

തിനൂർ മോന്തോമ്മൽ പൂവള്ള പറമ്പത്ത് അർഷിനയാണ് ഭാര്യ.  

 ദോഹയിലുള്ള അസ്മിൽ , അസ്മിന എന്നിവർ സഹോദരങ്ങളാണ്. പിതൃ സഹോദരൻ സി.പി. ഷൗക്കത്തലിയുടെ ദോഹ ടോപ് ടവർ ട്രേഡിംഗ് കമ്പനിയിൽ  ജീവനക്കാരനായിരുന്നു

ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയായ അൽ ഇഹ്‌സാൻ പ്രവർത്തകർ ശ്രമിച്ചുവരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News