Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ മലയാളികൾ നിർമിച്ച മ്യുസിക്കൽ ചെയർ സിനിമയുടെ ഓൺലൈൻ റിലീസ് ഇന്ന് 

July 05, 2020

July 05, 2020

ദോഹ : ഖത്തറിലെ പ്രവാസി മലയാളികൾ ചേർന്ന് ഒരുക്കിയ ഫീച്ചർ സിനിമ 'മ്യുസിക്കൽ ചെയർ' ഞായറാഴ്ച വൈകീട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.സൂഫിയും സുജാതയും എന്ന ചിത്രത്തിന് ശേഷം ഓ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മ്യുസിക്കൽ ചെയർ.ഇന്ന് വൈകുന്നേരം പ്രത്യേക ആപ് വഴി സിനിമ കാണാൻ കഴിയും.എട്ടു റിയാലാണ് ഇതിന് ഈടാക്കുക. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലീയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  ദോഹയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈറോഗൈറ ആന്റ് സെക്യൂറ ഗൂപ്പാണ് ചിത്രം നിർമിച്ചത്.

കുറഞ്ഞ ചെലവില്‍ കുടുംബത്തിന് മുഴുവന്‍ സിനിമ കാണാമെന്നതാണ് ഓണ്‍ലൈന്‍ റിലീസിങിന്റെ പ്രധാന ഗുണമെന്ന് സ്‌പൈറോഗൈറ പ്രൊഡക്ഷന്‍സ് സിഇഒയും സെക്യുറ ഗ്രൂപ്പ് ഡയറക്ടറുമായ അലന്‍ രാജന്‍ മാത്യു ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. ലോ ബജറ്റ് സിനിമകളെ  പ്രേക്ഷകരില്‍ എത്തിക്കുന്നതിനോടൊപ്പം മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചുപിടിക്കാനും ഒടിടി റിലീസ് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെയിന്‍സ്ട്രീം ടിവി എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഇന്ന് വൈകീട്ട് സിനിമ റിലീസ് ചെയ്യുന്നത്.
സിനിമയില്‍ അലന്‍ മാത്യു, വിപിന്‍ ആറ്റ്‌ലി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖ കഥാപാത്രങ്ങളും അഭിനയിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News