Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ജയിലുകളിൽ കഴിയുന്നവരിൽ ഭൂരിഭാഗവും മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരാണെന്ന് വിദേശകാര്യ മന്ത്രാലയം 

February 14, 2021

February 14, 2021

ന്യൂഡൽഹി : ഖത്തറിലെ ജയിലുകളിൽ കഴിയുന്ന 411 ഇന്ത്യക്കാരിൽ പകുതിയിലധികം പേരും മയക്കുമരുന്ന് കേസിനാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യസഭയിൽ പ്രൊഫെസ്സർ മനോജ് കുമാർ ജാ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് വിദേശ കാര്യ മന്ത്രാലയം ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ജയിലിലുള്ള 411 പേരിൽ 225 പേരും മയക്കുമരുന്ന് കേസിനാണ് ശിക്ഷിക്കപ്പെട്ടത്.. ബാക്കിയുള്ളവരിൽ 142 ചെക്ക് കേസുകളും ഒരു കൊലപാതക കേസും ഉണ്ട്. 2020 ഡിസംബർ വരെയുള്ള കണക്കാണിത്.

ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സൗദി ജയിലുകളിലാണ് - 1599 പേർ. ഇവരിൽ ട്രാഫിക് നിയമലംഘനത്തിന് 29 പേർ, മദ്യം 253, മയക്കുമരുന്ന് 84, സാമ്പത്തിക കുറ്റം 88, കൊലപാതകം 45, ലൈംഗിക കുറ്റകൃത്യങ്ങൾ 48 എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങൾ.

യൂ.എ.ഇ യിൽ 898 ഇന്ത്യക്കാരും കുവൈറ്റ് ജയിലുകളിൽ 536 ഇന്ത്യക്കാരും ഉണ്ട്.

ഖഖത്തറിൽ മയക്കുമരുന്ന് കേസുകളിൽ കുടുങ്ങി ജയിലുകളിൽ കഴിയുന്നവരിൽ വലിയൊരു വിഭാഗവും മലയാളികളാണ്.പിടിക്കപ്പെടില്ലെന്ന ഉറപ്പിൽ നാട്ടിൽ നിന്നും കരിയർമാരായി എത്തിയവരും മറ്റുള്ളവരാൽ ചതിക്കപ്പെട്ട് ജയിലിൽ അകപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News