Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
1 മില്യണ്‍ അടിച്ച് ആപ്പിള്‍ പേജിലെ വൈറല്‍ മലയാളി ക്ലിക്ക്

April 11, 2023

April 11, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഫോട്ടോഗ്രഫി പാഷനായി കൊണ്ടു നടക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ഒരുക്കാലത്ത് ഈ പാഷന്‍ ഏറെ പ്രയാസകരവും ചിലവേറിയതുമായിരുന്നു. എന്നാല്‍ സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഫോട്ടോഗ്രഫിയുടെ അനന്തമായ സാധ്യതകളാണ് നമുക്കുമുന്നില്‍ തുറക്കപ്പെട്ടത്. ഇതോടെ നിരവധിപേര്‍ ഫോട്ടോഗ്രഫര്‍മാരായി മാറി. ഇക്കൂട്ടത്തില്‍ ഫോട്ടോഗ്രഫിയെ ഒരു വിനോദോപാദിയായി കാണുന്നവരുമുണ്ട്. അത്തരത്തില്‍ ഒരാളാണ് വയനാട് സ്വദേശിയും ഖത്തറില്‍ ഓട്ടോ ഇലക്ട്രീഷ്യനുമായ റാഷിദ് ഷെരീഫ്. റാഷിദ് തന്റെ ഐഫോണില്‍ പകര്‍ത്തിയ പൂച്ചയുടെ ചിത്രം ആപ്പിള്‍ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുകയാണ്. 5 ദിവസത്തിനുള്ളില്‍ 1 മില്യണ്‍ ലൈക്കുകളാണ് ചിത്രം നേടിയിരിക്കുന്നത്. ആപ്പിള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ചിത്രം എന്ന ബഹുമതിയും ഇപ്പോള്‍ റാഷിദിന് സ്വന്തം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by apple (@apple)

ഒഴിവ് സമയങ്ങളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതാണ് തന്റെ വിനോദമെന്ന് റാഷിദ് പറയുന്നു. ഐഫോണ്‍ ഉപയോഗിച്ച് വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രഫി എന്ന സ്വപ്‌നത്തിലേക്ക് കൂടി സഞ്ചരിക്കണമെന്നാണ് ആഗ്രഹമെന്ന് റാഷിദ് കൂട്ടിച്ചേര്‍ത്തു. റാഷിദ് പകര്‍ത്തിയ ചിത്രങ്ങളുടെ വലിയൊരു ശേഖരം ഇന്‍സ്റ്റാഗ്രാമില്‍ കാണാനാവും. പതിനായിരത്തിലധികം ഫോളോവേഴ്‌സിനെ ഇതിനോടകം ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കാന്‍ റാഷിദിന് കഴിഞ്ഞിട്ടുണ്ട്. ഇതിനു മുന്‍പും റാഷിദ് പകര്‍ത്തിയ ചിത്രങ്ങള്‍ ആപ്പിള്‍ അവരുടെ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. കൂടാതെ ഗൂഗിളും റാഷിദിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തുടനീളമുള്ള ഐഫോണ്‍ ഉപയോക്താക്കള്‍ പകര്‍ത്തുന്ന ചിത്രങ്ങളില്‍ നിന്ന് #ShotonIphone എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം വഴി പങ്കുവെക്കുന്ന പതിനായിരക്കണക്കിന് ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് ആപ്പിള്‍ അവരുടെ പേജില്‍ പങ്കുവെക്കുക. റാഷിദ് പകര്‍ത്തിയ ചിത്രങ്ങള്‍ ആപ്പിള്‍ അവരുടെ പരസ്യചിത്രീകരണത്തിന് ഉപയോഗിക്കുമെന്നും അനുമോദനം എന്ന നിലയില്‍ പാരിതോഷികമായി ഒരു തുക കൈമാറും എന്നും അറിയിച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News