Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പിൽ മൂന്നാം അട്ടിമറി ജയം,ബെൽജിയത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ച് മൊറോക്കോ ഗ്രൂപ്പിൽ ഒന്നാമതെത്തി

November 27, 2022

November 27, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ:ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബെൽജിയത്തെ പരാജയപ്പെടുത്തി. അല്‍ തുമാമ സ്റ്റേഡിയത്തില്‍  ഖത്തർ സമയം വൈകീട്ട് 4 മണിക്ക് നടന്ന മത്സരത്തില്‍ അബ്ദുല്‍ഹമിദ് സാബിരിയും സക്കറിയ അബൂഖ്‌ലാലുമാണ് ബെൽജിയത്തിന്റെ വല കുലുക്കിയത്.

എഴുപത്തിമൂന്നാം മിനുട്ടിൽ ഫ്രീ കിക്കിലൂടെയാണ് അബ്ദുൽ ഹമീദ് സബീരി ആദ്യ ഗോൾ നേടിയത്.രണ്ടാം പകുതിയിലെ അധികസമയത്ത് അബൂഖ്‌ലാൽ രണ്ടാമത്തെ ഗോൾ നേടി മൊറോക്കോയെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചു.

കളിയുടെ തുടക്കം മുതലേ നിറഞ്ഞ് കളിച്ച മൊറോക്കോക്ക്  മുന്നിലെത്താൻ കിട്ടിയ അവസരം റഫറിയുടെ പ്രതികൂല വിധിയിൽ നഷ്ടമാവുകയായിരുന്നു.

അർജന്റീനയെ സൗദി അറേബ്യയും ജർമനിയെ ജപ്പാനും മുട്ടുകുത്തിച്ചതിന് ശേഷമുള്ള മൂന്നാമത്തെ അട്ടിമറി വിജയത്തിനാണ് ഇന്ന് തുമാമ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.വ്യാഴാഴ്ച കാനഡയുമായാണ് മൊറോക്കോയുടെ അടുത്ത മൽസരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News