Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പി.സി.ആർ പരിശോധനക്ക് കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും

January 05, 2022

January 05, 2022

ദോഹ : ഖത്തറിൽ കോവിഡ് പരിശോധനാ ഫലം ലഭിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ പി.സി.ആർ പരിശോധനകൾക്ക് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്താൻ ഹമദ് മെഡിക്കൽ കോർപറേഷൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അൻപത് വയസിൽ താഴെ പ്രായമുള്ള, ബൂസ്റ്റർ ഡോസ് എടുക്കുകയോ രണ്ടാം ഡോസ് എടുത്ത് നാല് മാസം കഴിയുകയോ ചെയ്യാത്ത ആളുകൾക്ക് ഇനി പി.സി.ആർ പരിശോധന നടത്താൻ തൽകാലം അനുമതിയുണ്ടാവില്ല. ഇവർ രോഗികളുമായി അടുത്ത് ഇടപഴകിയിട്ടുണ്ടെങ്കിൽ പോലും, തിരിച്ച് വീടുകളിലേക്ക് അയക്കാനാണ് മന്ത്രാലയം ഒരുങ്ങുന്നതെന്ന് ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം,ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പി.സി.ആർ പരിശോധന അനുവദിക്കും.ഇതുസംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ വിവിധ ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.

ഗുരുതരമായ രോഗമുള്ളവർ, അൻപത് വയസ്സ് കഴിഞ്ഞവർ, ബൂസ്റ്റർ ഡോസിന് സമയമായിട്ടും സ്വീകരിക്കാത്തവർ തുടങ്ങിയ വിഭാഗങ്ങൾക്ക് മാത്രമായിരിക്കും പി.സി.ആർ പരിശോധനക്ക് അനുമതിയുണ്ടാവുക.എന്നാൽ പുറത്തുനിന്ന്  രാജ്യത്തേക്ക് പുതുതായി എത്തുന്നവർക്ക്  തുടർന്നും പി.സി.ആർ പരിശോധന നടത്തും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കോവിഡ് വ്യാപനം ശക്തമായതോടെ,പി.സി.ആർ പരിശോധനക്കെത്തുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതാണ് പി.സി.ആർ പരിശോധനാ ഫലം വൈകാൻ ഇടയാക്കിയത്.അത്യാവശ്യമായി നാട്ടിലേക്ക് യാത്രചെയ്യേണ്ടവർക്ക് പോലും 48 മണിക്കൂർ കഴിഞ്ഞിട്ടും പരിശോധനാ ഫലം ലഭിക്കാത്തത് വലിയ പ്രതിസന്ധിയായി തുടരുകയാണ്.നേരിയ രോഗലക്ഷണങ്ങളുള്ളവർ ആന്റിജൻ പരിശോധന നടത്തിയാൽ മതിയെന്നും പി.സി.ആർ പരിശോധന നടത്തേണ്ടതില്ലെന്നും ആരോഗ്യമന്ത്രാലയം ഈയിടെ അറിയിച്ചിരുന്നു.ഈ സാഹചര്യത്തിലും പി.സി.ആർ പരിശോധനക്കെത്തുന്നവരുടെ എണ്ണം കൂടുന്നതിനാലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്താൻ എച്.എം.സി നീക്കം തുടങ്ങിയത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News