Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
താനൂര്‍ ബോട്ടപകടം, കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ ഇന്നുംകൂടി തെരച്ചില്‍ തുടരും

May 09, 2023

May 09, 2023

ന്യൂസ്‌റൂം ബ്യൂറോ
താനൂര്‍: ബോട്ടപകടത്തെ തുടര്‍ന്ന് താനൂര്‍ പൂരപ്പുഴയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ തുടരുന്നു. എന്നാല്‍, കാണ്‍മാനില്ലെന്ന പരാതിയുമായി ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.

എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഇന്നലെ നടന്ന പരിശോധന വൈകിട്ട് ആറുമണിയോടെ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചത്. സ്രാങ്ക് അടക്കമുള്ള ജീവനക്കാരെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്.

ബോട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കയറിട്ടുണ്ടോ എന്ന ആശങ്ക നാട്ടുകാര്‍ പങ്കുവെച്ചിരുന്നു. അങ്ങനെയെങ്കില്‍ ഒരുപക്ഷെ പരാതിപ്പെടാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം പുഴയില്‍ വിശദമായ പരിശോധന നടത്തിയതാണെന്നും മൃതദേഹങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായേനെ എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇന്ന് കൂടി പരിശോധന നടത്താനുള്ള നടപടി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News