Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഖത്തറിൽ നിന്ന് ഇന്ത്യൻ ചെമ്മീൻ വാങ്ങിയവർ ശ്രദ്ധിക്കുക,ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

October 08, 2022

October 08, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ചെമ്മീൻ ഉപയോഗിക്കുന്നതിനെതിരെ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.ഭക്ഷ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീനിൽ ആരോഗ്യത്തിന് അപകടമയുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ വലിയ തോതിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.പുതിയതും ശീതീകരിച്ചതുമായ എല്ലാതരം ചെമ്മീനും ഒഴിവാക്കണമെന്നാണ് നിർദേശം.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പുതിയതും ശീതീകരിച്ചതുമായ ഇന്ത്യൻ ചെമ്മീൻ വാങ്ങിയിട്ടുണ്ടെങ്കിൽ, അത് കഴിക്കരുതെന്നും വാങ്ങിയ ഔട്ട്‌ലെറ്റുകളിൽ തന്നെ തിരികെ നൽകണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ഇത് കഴിക്കുകയും ഗ്യാസ്ട്രോ-ഇന്റസ്റ്റൈനൽ അണുബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ  ഉപഭോക്താവ് അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News