Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് 19 : 'ഖത്തറിന് വേണ്ടി' സന്നദ്ധ പ്രവർത്തകരെ തേടുന്നു 

March 24, 2020

March 24, 2020

ദോഹ : കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 'ഖത്തറിന് വേണ്ടി' എന്ന ദേശീയ സേവന കാമ്ബയിനില്‍ പങ്കെടുക്കാനാണ്  പൊതുജനാരോഗ്യ മന്ത്രാലയം വളന്‍റിയര്‍മാരെ തേടുന്നത്.. മെഡിക്കല്‍ പ്രാക്ടിസ് (ക്ലിനിക്കല്‍), ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, പൊതുജനാരോഗ്യ ബോധവത്കരണം, സാധനങ്ങള്‍ വിതരണം ചെയ്യൽ എന്നിവയായിരിക്കും വളന്‍റിയര്‍മാരുടെ ഉത്തരവാദിത്തങ്ങളെന്ന് മന്ത്രാലയം അറിയിച്ചു. 20 നും 45 നുമിടയിൽ പ്രായമുള്ള ഖത്തർ ഐഡിയുള്ളവരാണ് അപേക്ഷിക്കേണ്ടത്. 

തെരഞ്ഞെടുക്കപ്പെടുന്നവരെ രണ്ടു മണിക്കൂര്‍ വീതം മാനസികവും തൊഴിലിന് അനുസരിച്ചുള്ളതുമായ പരിശീലനവും നല്‍കിയതിനുശേഷമാണ് ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വളന്‍റിയര്‍മാര്‍ മാര്‍ച്ച്‌ അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള 12 ആഴ്ചകളില്‍ 14 ദിവസത്തേക്ക് എട്ടു മണിക്കൂര്‍ വീതമുള്ള ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് http://www.covid19vol.qa/ എന്ന വിലാസത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. നേരത്തേ ഖത്തര്‍ ചാരിറ്റിയും വളന്‍റിയര്‍മാരെ ക്ഷണിച്ചിരുന്നു.
സമൂഹത്തെ സഹായിക്കാന്‍ സാമൂഹിക സേവനത്തില്‍ താല്‍പര്യമുള്ള സ്വദേശികളും പ്രവാസികളും തയാറാകണമെന്ന് ഖത്തര്‍ ചാരിറ്റി ആവശ്യപ്പെട്ടു. അത്യാവശ്യഘട്ടങ്ങളില്‍ സമൂഹത്തിന് ഇത്തരം സേവനങ്ങളുടെ ഗുണം ലഭ്യമാകും. കൊറോണ വൈറസ് ബാധ തടയുന്നതിനും പരിമിതപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളിലാണ് ഖത്തര്‍ ചാരിറ്റി. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാകുന്നവര്‍ ഖത്തരിയോ ഖത്തര്‍ ഐഡി ഉടമയോ ആയ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം.

സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള ആരോഗ്യവും അപേക്ഷകനുണ്ടാവണം. സേവന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.qcharity.org/en/qa/volunteer എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ദോഹ കോര്‍ണിഷിലും രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളിലും സുരക്ഷാ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ഖത്തര്‍ ചാരിറ്റി പദ്ധതിയിടുന്നുണ്ട്. എല്ലാ മേഖലകളുടെയും കോവിഡ്-19 വ്യാപിക്കുന്നത് തടയാനാണ് ശ്രമം നടത്തുന്നത്.

അതോടൊപ്പം പൊതുജനാരോഗ്യ മന്ത്രാലയവുമായും ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ഖത്തര്‍ ചാരിറ്റി തൊഴിലാളികള്‍ക്ക് ബോധവത്കരണ കാമ്ബയിനും നടത്തും. കോവിഡിനെതിരെ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ നിര്‍വഹിക്കാനാണിത്. ബോധവത്കരണ കാമ്ബയിനില്‍ ഉര്‍ദു, ഹിന്ദി, ഫിലിപ്പിനോ, ശ്രീലങ്കന്‍, നേപ്പാളി, ഇംഗ്ലീഷ് ഭാഷകളില്‍ ബ്രോഷറുകളും വിഡിയോ ക്ലിപ്പുകളും ഉള്‍പ്പെടെ വിതരണം ചെയ്യും. അതോടൊപ്പം മാസ്ക്കുകളും സ്റ്റെറിലൈസറുകളും വിതരണം ചെയ്യും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News