Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡാണ്,മറക്കരുത്:ഖത്തറിലെത്തുന്ന സന്ദർശകർ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കണമെന്ന് പോതുജനാരോഗ്യ മന്ത്രാലയം

September 23, 2022

September 23, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ലോകകപ്പ് മത്സരങ്ങൾക്കായി ദോഹയിലെത്തുന്ന സന്ദർശകർ കോവിഡ്-19, ഇൻഫ്ലുവൻസ എന്നിവയ്‌ക്കെതിരെയുള്ള മുഴുവൻ പ്രതിരോധ കുത്തിവെപ്പുകളും എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.

"സന്ദർശകർ ദോഹയിൽ എത്തുന്നതിന് മുമ്പ് ബൂസ്റ്റർ ഡോസ് ഉൾപെടെ കോവിഡിനെതിരായ   യോഗ്യതയുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും പൂർത്തിയാക്കണമെന്ന് ശുപാർശ ചെയ്യുന്നു"-പൊതുജനാരോഗ്യ മന്ത്രാലയം അതിന്റെ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 'ഫാൻ ഹെൽത്ത് ഇൻഫർമേഷൻ' പേജിലെ പ്രീ-ട്രാവൽ അഡ്‌വൈസ് വിഭാഗത്തിൽ വ്യക്തമാക്കി.

സന്ദർശകർ മന്ത്രാലയത്തിന്റെ കോവിഡ്-19 വെബ്‌സൈറ്റ് സന്ദർശിച്ച്, ഖത്തറിലെ കോവിഡ്-19-നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും, ട്രാവൽ പോളിസിയും ഉൾപ്പെടെ, അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു.മന്ത്രാലയത്തിന്റെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫാൻ ഇൻഫർമേഷൻ പേജിൽ  വിദേശത്ത് നിന്ന് ഖത്തറിലേക്ക് വരുന്ന ഫുട്ബോൾ ആരാധകർ സ്വീകരിക്കേണ്ട എല്ലാ ആരോഗ്യ നിർദേശങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.സന്ദർശകർ ഖത്തറിലേക്ക് വരുന്നതിന് 6 ആഴ്‌ചയ്‌ക്കുള്ളിൽ ഒരു മെഡിക്കൽ പ്രൊഫഷണലിനെ സന്ദർശിച്ച് പരിശോധന നടത്തണമെന്നും പൊതുജനാരോഗ്യമന്ത്രാലയം നിർദേശിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News