Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിലുള്ളവർക്ക് പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്,ഈ ബിസ്കറ്റുകൾ വാങ്ങി ഉപയോഗിക്കരുത്

July 10, 2023

July 10, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: വിഷാംശ സാധ്യത  കൂടുതലുള്ളതിനാല്‍ സ്പാനിഷ് നിര്‍മിതമായ ടെഫ്‌ലോര്‍ ക്രാക്കറുകള്‍ വാങ്ങി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പൊതു ആരോഗ്യ മന്ത്രാലയം .

ഈ ബിസക്റ്റുകളില്‍ അട്രോപിൻ, സ്കോപോലമൈൻ എന്നിവയുടെ അധിക സാന്നിധ്യമുണ്ടെന്ന യൂറോപ്യൻ റാപിഡ് അലര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്റ് ഫീഡിലില്‍ നിന്നുള്ള മുന്നറിയിപ്പ് പ്രകാരമാണ് ഈ ബിസ്ക്കറ്റുകള്‍ വാങ്ങുന്നതില്‍ ഉപഭോക്താക്കള്‍ക്ക് ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയത്.

2023 ജൂലൈ 30, ഒക്ടോബര്‍ 17, 27 എന്നീ തീയതികളില്‍ കാലാവധി പൂ‌ര്‍ത്തിയാകുന്ന ക്രാക്കര്‍ ബിസ്‌കറ്റുകള്‍ക്കും 2024 മാര്‍ച്ച്‌ 2, 3, 4, 6 കൂടാതെ ഏപ്രില്‍ നാലിന് കാലാവധി പൂര്‍ത്തിയാകുന്ന സ്പാനിഷ് നിര്‍മിത ‘Schalr Knusperprot Dunkel’ ബിസ്കറ്റിലും വിഷാംശ സാദ്ധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഇത്തരം ബിസ്‌കറ്റുകള്‍ ഉടൻ തന്നെ പിൻവലിക്കും. വിതരണക്കാരില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ, ഈ ഉത്പന്നങ്ങള്‍ ഇതിനോടകം വാങ്ങിയവര്‍ അവ ഉപേക്ഷിക്കുകയോ തിരികെ വില്‍പ്പനശാലകളില്‍ എത്തിക്കുകയോ ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News