Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ കോവിഡ് പരിശോധന നടത്തിയവർ ഫലം വരുന്നതുവരെ വീടുകളിൽ തന്നെ തുടരാൻ നിർദേശം ,ക്യു.എന്‍.സി.സിയില്‍ പ്രവേശനം ഇഹ്തറാസ് ആപ്പില്‍ പച്ച തെളിയുന്നവര്‍ക്ക് മാത്രം

April 05, 2021

April 05, 2021

ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. കൊവിഡ്-19 പരിശോധനയ്ക്ക് വിധേയരാവുന്നവര്‍ പരിശോധനാഫലം വരുന്നത് വരെ വീടുകളില്‍ തന്നെ തുടരണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു. വീടുകളില്‍ കഴിയുമ്പോള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂവെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

ക്യു.എന്‍.സി.സിയില്‍ വാക്‌സിനെടുക്കാനായി പോകുന്നവര്‍ക്കും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്. ഇഹ്തറാസ് ആപ്പില്‍ പച്ച തെളിയുന്നവര്‍ക്ക് മാത്രമാണ് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍സെന്ററിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് പ്രവേശനം ഉണ്ടാകൂവെന്നും മന്ത്രാലയം അറിയിച്ചു.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News