Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ഹമദ് ആശുപത്രിയിൽ അപ്പോയിന്മെന്റ് ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായി പരാതി

February 19, 2023

February 19, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ അപ്പോയിൻമെൻറ് ലഭിക്കാൻ രോഗികൾ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായി പരാതി.ദോഹ ന്യൂസ് ആണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഡോക്ടർമാരെ കാണാനും പ്രധാന പരിശോധനകൾ നടത്താനും അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതായി നിരവധി പേർ പരാതിപ്പെട്ടു.

റിപ്പോർട്ട് പ്രകാരം ഹൃദ്രോഗ, ദന്ത വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഹമദ് ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ ചിലപ്പോൾ ഒരു വർഷം വരെ കാത്തിരിക്കേണ്ടിവരുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ദോഹ ന്യൂസ് നടത്തിയ സർവേയിൽ 40 ശതമാനം പേർ ആറു മാസത്തിലധികം കാത്തിരിക്കേണ്ടിവരുന്നതായി അഭിപ്രായപ്പെട്ടു. കാത്തിരിപ്പ് നീളുന്നതിനാൽ പലരുടെയും രോഗം മൂർച്ഛിക്കുന്നതായും ജീവൻ അപകടത്തിലാകുന്ന അവസ്ഥ വരെ ഉണ്ടാകുന്നതായും രോഗികൾ പറഞ്ഞു. ഒരു ഡോക്ടറെ കാണാൻ അഞ്ചു മാസം വരെ കാത്തിരിക്കാനാണ്  കാത്തിരിക്കേണ്ടിവരുമെന്ന് എച്.എം.സി അറിയിച്ചതെന്ന്  കോവിഡ് ബാധിച്ചു നെഞ്ചുവേദനയും ശ്വാസതടസ്സവും നേരിട്ട സ്വകാര്യ സ്‌കൂളിലെ   അധ്യാപിക ദോഹ ന്യൂസിനോട് പറഞ്ഞു.

സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ നേടാൻ സാമ്പത്തികശേഷിയില്ലാത്ത പലരും ഇതുകാരണം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.അതേസമയം ജോലിഭാരം കൊണ്ട് മാനസികസമ്മർദ്ദം അനുഭവിക്കുന്നതായി ഡോക്ടമാരും നഴ്സുമാരും മറ്റു ജീവനക്കാരും പറഞ്ഞു.ഹമദിന് ആശുപത്രിയിലെ തിരക്ക് കുറക്കാൻ ലക്ഷ്യമാക്കി ഖത്തറിലെത്തുന്ന സന്ദർശകർക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കിയിട്ടുണ്ട്.എന്നാൽ ഖത്തറിൽ താമസ വിസയും ഹെൽത്ത് കാർഡുമുള്ള താമസ വിസക്കാരെ സംബന്ധിച്ചിടത്തോളം അപ്പോയിന്മെന്റ് ലഭിക്കാനുള്ള ഈ കാലതാമസം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.അടിയന്തര സാഹചര്യങ്ങളിൽ അടിയന്തര വിഭാഗത്തിൽ പ്രവേശനം ലഭിക്കുമെന്നത് മാത്രമാണ് ഏക ആശ്വാസം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News