Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
അവധി ദിനങ്ങളിലെ പ്രവർത്തിസമയത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം മാറ്റം വരുത്തി

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ:  ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ സേവന, സുരക്ഷാ വകുപ്പുകളിലെ പ്രവര്‍ത്തന സമയമാണ് ആഭ്യന്തര  മന്ത്രാലയം പ്രഖ്യാപിച്ചത്.

സുരക്ഷാ, ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പുകളുടെ പ്രവൃത്തി സമയം 24 മണിക്കൂറായിരിക്കും. സേവന വകുപ്പുകളുടെ (പാസ്‌പോര്‍ട്ട്, ട്രാഫിക്, ദേശീയത, യാത്രാ രേഖകള്‍, ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) പ്രവൃത്തി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആയിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News