Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കെണിയിൽ വീഴരുത്, സ്വകാര്യ വസ്തുക്കള്‍ സംരക്ഷിക്കേണ്ടതിനെ കുറിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെര്‍ച്വല്‍ സെമിനാര്‍

April 09, 2023

April 09, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സ്വകാര്യ വസ്തുക്കള്‍ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന അവബോധം പൊതുജനങ്ങളിലുണ്ടാക്കാൻ ലക്ഷ്യമാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വെര്‍ച്വല്‍ സെമിനാര്‍ ഒരുക്കി. ആഭ്യന്ത്ര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവുമായി സഹകരിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

സ്വകാര്യ വസ്തുക്കള്‍ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നിക്കല്‍ ഓഫീസര്‍ ഫസ്റ്റ് ലെഫ്റ്റനന്റ് ഫഹദ് ജാസിം അല്‍ മന്‍സൂരി വ്യക്തമാക്കി. യാതൊരു ഉറപ്പുമില്ലാതെ മെച്ചപ്പെട്ട ഉപജീവനമാര്‍ഗം നല്‍കുന്ന ഓഫറുകളില്‍ വിശ്വസിക്കരുത്. പൊലീസിന്റെ ഔദ്യോഗിക അനുമതിയില്ലാതെ സ്‌ക്രോപ്പൊന്നും വാങ്ങരുത്. വ്യാജ കറന്‍സിയെന്ന് സംശയം തോന്നിയാല്‍ 999 നമ്പറില്‍  വിളിച്ച് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമിനെ വിവരം ധരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഡി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ചെക്ക്, മൊബൈല്‍, പഴ്‌സ്, പണം എന്നിവ നഷ്ടമായാല്‍ Metrash 2 എന്ന ആപ്പ് ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഷ്ടപ്പെട്ട വസ്തുക്കള്‍ ആരെങ്കിലും കണ്ടെത്തിയാല്‍ 7 ദിവസത്തിനകം ഉടമയ്‌ക്കോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കൈമാറണമെന്നും അല്ലാത്ത പക്ഷം ആറു മാസത്തെ തടവും 3000 റിയാല്‍ പിഴയും നല്‍കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News