Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഖത്തറിൽ ബാങ്ക് ഇടപാടുകാരനിൽ നിന്നും പണം തട്ടിയ പ്രതിയെ പിടികൂടി

May 23, 2023

May 23, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ ബാങ്ക് ഇടപാടുകാരനിൽ നിന്ന് പണം തട്ടിയ പ്രതിയെ പിടികൂടി.ഇയാൾ അപഹരിച്ച 71,628 റിയാൽ കണ്ടെടുത്തതായും ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ ആക്കൗണ്ടിൽ അറിയിച്ചു. ബാങ്കിനുള്ളിൽ ഒരു ഉപഭോക്താവിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന്  ആഭ്യന്തര മന്ത്രാലയത്തിലെ (എംഒഐ) ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞു മോഷ്ടിക്കപ്പെട്ട പണം കണ്ടെടുത്തത്.


സുരക്ഷാ ക്യാമറകൾ പരിശോധിച്ച്‌ സംശയാസ്പദമായ ആളെ തിരിച്ചറിയുകയും കുറ്റവാളി തന്റെ വീട്ടിൽ നിന്ന് ബാങ്കിലേക്ക് പോകുന്നതു മുതൽ കുറ്റകൃത്യം ചെയ്യുന്നത് വരെയുള്ള നീക്കങ്ങൾ മനസിലാക്കുകയുമായിരുന്നു.പരാതിക്കാരനായ വ്യക്തിയുടെ ശ്രദ്ധയിൽ പെടാതെ പണം നിറച്ച പ്ലാസ്റ്റിക് ബാഗ് കുറ്റവാളി കൈക്കലാക്കുന്നത് കാണിക്കുന്ന വീഡിയോ മന്ത്രാലയം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

പോലീസ് ചോദ്യം ചെയ്യൽ നേരിട്ടതിന് ശേഷം, പ്രതി കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത തുക പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.പൊതുസ്ഥലത്തും സ്വകാര്യ സ്ഥലങ്ങളിലും സ്വകാര്യ വസ്‌തുക്കൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം(MoI) ഓർമിപ്പിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News