Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പെരുന്നാൾ അവധി : ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെയും ഫഹസ് പരിശോധനാകേന്ദ്രങ്ങളിലെയും പ്രവർത്തി സമയം ഇങ്ങനെ 

May 09, 2021

May 09, 2021

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും വുഖൂദിന്റെ വാഹന പരിശോധനാ കേന്ദ്രമായ ഫഹസും പെരുന്നാള്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും, സുരക്ഷാ വിഭാഗങ്ങളും പെരുന്നാള്‍ അവധി ദിനത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എന്നാല്‍, സേവന വിഭാഗങ്ങളായ നാഷനാലിറ്റി ആന്റ് ട്രാവല്‍ ഡോക്യുമെന്റ്‌സ്, പാസ്‌പോര്‍ട്ട്‌സ്, ട്രാഫിക്, ഫിന്‍ഗര്‍പ്രിന്റ് സേവനങ്ങള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും.

വുഖൂദ് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ഞായര്‍ മുതല്‍ ചൊവ്വ വരെ അവധിയാണ്. എന്നാല്‍, മസ്‌റൂഅയിലും വക്‌റയിലും ഞായര്‍ മുതല്‍ റമദാന്‍ അവസാന ദിനം വരെ രണ്ട് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും സേവനം. ഈ ഫഹസ് സ്റ്റേഷനുകള്‍ മെയ് 16 മുതല്‍ 18 വരെയും ഇതേ സമയങ്ങളില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. 11.45ന് സ്റ്റേഷനുകളിലേക്കുള്ള ഗേറ്റ് അടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News