Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലപ്പുറത്തിന്റെ കാൽപന്ത് പെരുമ മറുനാട്ടിലെത്തിച്ച് മോഹൻലാൽ,'മോഹൻലാൽസ് സല്യൂട്ടേഷൻസ് റ്റു ഖത്തർ'ദോഹയിൽ പുറത്തിറക്കി

October 31, 2022

October 31, 2022

അൻവർ പാലേരി 

ദോഹ :ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ  മലപ്പുറത്തിന്റെ ഫുട്‍ബോൾ പെരുമയും നാട്ടിൻപുറത്തെ കളിയാവേശവും അഭ്രപാളിയിലാക്കി നടൻ മോഹൻലാൽ.ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് മോഹൻലാൽ ഒരുക്കിയ 'മോഹൻലാൽസ് സല്യൂട്ടേഷൻസ് റ്റു ഖത്തർ' സംഗീത ദൃശ്യാവിഷ്‌കാരം ഞായറാഴ്ച ദോഹയിലെ ഗ്രാൻ ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി.

ടി.കെ രാജീവ്‌കുമാറാണ് നാല് മിനുട്ട് ദൈർഘ്യമുള്ള ആൽബം പറത്തിറക്കിയത്.ശബ്ദം നൽകിയതും ഗാനം ആലപിച്ചതും മോഹൻലാൽ തന്നെ.പൂർണമായും മലപ്പുറത്ത് ചിത്രീകരിച്ച ആൽബത്തിൽ ഇന്ത്യയിലെ ഒരു ചെറിയ പ്രദേശത്തെ ജനജീവിതവുമായി ഫുട്‍ബോൾ എങ്ങനെ ഇണങ്ങിക്കിച്ചേർന്നിരിക്കുന്നുവെന്ന ജീവസ്സുറ്റ ചിത്രങ്ങളാണ് പരിചയപ്പെടുത്തുന്നത്.മലപ്പുറത്തെ കൊച്ചുകുട്ടികൾ മുതൽ സ്ത്രീകളും കുട്ടികളും വയോധികരും വരെ എങ്ങനെ ഫുട്‍ബോളിന്റെ ഭാഗമാവുന്നുവെന്ന ഗ്രാമീണ ചിത്രങ്ങളാണ് ആൽബത്തിൽ പകർത്തിയത്. യൂട്യൂബിൽ റിലീസ് ചെയ്ത ആൽബം 13  മണിക്കൂറിനകം നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്.

 

ഹിഷാം അബ്ദുൽവഹാബ് ആണ് ഈണം പകർന്നത്.ഛായാഗ്രഹണം സുധീപ് ഇളമൺ.ആന്റണി പെരുമ്പാവൂർ നിർമിച്ച് ആശിർവാദ് സിനിമാസ് പുറത്തിറക്കിയ ഗാനത്തിൽ മലപ്പുറത്തെ പ്രശസ്ത ഫുട്‍ബോൾ താരങ്ങൾ മുതൽ കൊച്ചുകുട്ടികൾ വരെ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യൻ എംബസിയുടെ അപ്പെക്‌സ് ബോഡിയായ ഇന്ത്യൻ സ്പോർട്സ് സെന്ററും ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ചടങ്ങിൽ മോഹൻലാൽ,ടി.കെ രാജീവ്കുമാർ,റേഡിയോ സുനോ ഡയറക്റ്റർ കൃഷ്ണദാസ്,മിബു ജോസ് തുടങ്ങിയവർ സംസാരിച്ചു.

 

 

 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 

 

 

 

 

 


Latest Related News