Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇനി വീട്ടിലിരുന്നും ബിസിനസ് ചെയ്യാം,15 തരം ഹോം ബിസിനസ് ലൈസൻസുകൾ അനുവദിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

June 03, 2023

June 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ലളിതവും സുതാര്യവുമായ നടപടി ക്രമങ്ങളിലൂടെ വീട്ടിലിരുന്ന് തന്നെ ബിസിനസ് സംരംഭങ്ങൾ നടത്താൻ 15 തരം ഹോം ബിസിനസ് ലൈസൻസുകൾ അനുവദിക്കുമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം.വീട് തന്നെ കേന്ദ്രമാക്കി നടത്താൻ കഴിയുന്ന ചെറുകിട ബിസിനസ് സംരംഭങ്ങൾക്കാണ് ഇത്തരം ലൈസൻസുകൾ അനുവദിക്കുക.ഇതിന്റെ വിശദാംശങ്ങൾ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചു.

 

വിവിധ തരത്തിലുള്ള അറബിക് മധുരപലഹാരങ്ങൾ തയ്യാറാക്കൽ, വിവിധ പാർട്ടികൾക്കുള്ള(ഈവന്റ്സ്)ഭക്ഷണം തയാറാക്കൽ,സ്ത്രീകൾക്കുള്ള തയ്യൽ ജോലിയും എംബ്രോയിഡറിയും,പാഴ്സൽ, ഗിഫ്റ്റ് റാപ്പിംഗ്, വെബ്സൈറ്റ് ഡിസൈൻ എന്നിവയ്ക്ക് പുറമെ.ഫോട്ടോകോപ്പി, ഫോട്ടോഗ്രാഫി പ്രവർത്തനങ്ങൾ, പാക്കേജിംഗ് ഡോക്യുമെന്റുകൾ, മെമ്മോകൾ, ബൈൻഡിംഗ്, സുഗന്ധദ്രവ്യങ്ങളും ബുഖൂറും നിർമ്മിക്കുകയും തയ്യാറാക്കുകയും ചെയ്യുക, സൗന്ദര്യവർദ്ധക വസ്തുക്കൾ ഉണ്ടാക്കുകയും തയ്യാറാക്കുകയും ചെയ്യുക,കേക്കുകൾ, പേസ്ട്രികൾ എന്നിവ തയാറാക്കി വിപണനം നടത്തുക എന്നിവയ്ക്ക് ഹോം ബിസിനസ് ലൈസൻസുകൾ അനുവദിക്കും.


സോഫ്‌റ്റ്‌വെയർ മെയിന്റനൻസും വെബ് പേജ് ഡിസൈനും, പുരാവസ്തുക്കളും സമ്മാനങ്ങളും, ബുക്ക് ബൈൻഡിംഗ്, കോഫി,വിവിധയിനം  മസാലകൾ,എന്നിവയും ഹോം ബിസിനസ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.വീട് കേന്ദ്രമാക്കി ചെയ്യാവുന്ന ഇത്തരം ബിസിനസ് പ്രവർത്തനങ്ങൾക്കെല്ലാം ഏക ജാലക സംവിധാനം വഴി ഹോം ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.

വാണിജ്യ ലൈസൻസ് സേവനങ്ങളുടെ അപേക്ഷാ ഫോമിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ഹോം ബിസിനസിന്റെ വിശദമായ വിവരങ്ങൾ നൽകേണ്ടതാണ്. കെട്ടിടത്തിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്ലാൻ, കെട്ടിട ഉടമയുടെ എൻ.ഒ.സി, വാടക കരാർ, കഹ്‌റാമ ബിൽ, അപേക്ഷകന്റെയും കെട്ടിട ഉടമയുടെയും  തിരിച്ചറിയൽ കാർഡുകളുടെ പകർപ്പ്,വീടിന്റെ വിലാസം ഉൾപെടുന്ന നീല ബോർഡിന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.

ഹോം ബിസിനസ് ലൈസൻസ് ലഭിക്കുന്നതിന് അപേക്ഷകന് ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാം.വലിയ സാമ്പത്തിക ചെലവുകൾ കൂടാതെ തന്നെ ഹോം ലൈസൻസിന് അപേക്ഷിക്കാമെന്നും വ്യക്തിഗത കഴിവുകളെ ആശ്രയിച്ചുള്ള സംരംഭങ്ങൾക്കാണ് മുൻഗണന നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി.അതേസമയം,വലിയ ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള ഉപകരണങ്ങളോ അപകടകരമായ വസ്തുക്കളോ ഉപയോഗിച്ചുള്ള ബിസിനസ് പ്രവർത്തനങ്ങളാവരുത് എന്നും നിബന്ധനയുണ്ട്.

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News