Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ നിന്ന് നാട്ടിലെത്തി കാണാതായ യുവാവ് തിരിച്ചെത്തി,ദുരൂഹത തുടരുന്നു

August 08, 2022

August 08, 2022

കോഴിക്കോട്; നാദാപുരം വളയത്തു നിന്ന് കാണാതായ റിജേഷ് മടങ്ങിയെത്തി. നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.സ്വന്തം ഇഷ്ടപ്രകാരം ബംഗളൂരുവില്‍ പോയതാണെന്ന് യുവാവ് കോടതിയില്‍ അറിയിച്ചു.

ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ റിജേഷിനെ സ്വര്‍ണക്കടത്തുകാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് പരാതി ഉയര്‍ന്നിരുന്നു. സഹോദരിയുടെ വീട്ടിലായിരുന്നു താനെന്നാണ് യുവാവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ അന്വേഷണ സംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് വിവരം.

ഒന്നരമാസമായി റിജേഷിനെ പറ്റി വിവരമില്ലെന്ന് കാണിച്ച്‌ സഹോദരന്‍ രാജേഷാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുന്‍പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. ജൂണ്‍ 10നാണ് അവസാനം ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്.

യുവാവിനെ തേടി കണ്ണൂരില്‍ നിന്നും മലപ്പുറത്ത് നിന്നും ആളുകള്‍ എത്തിയിരുന്നു. യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനങ്ങള്‍ കിട്ടിയില്ലെന്ന് പറഞ്ഞാണ് പലരും തേടിയെത്തിയത്. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News