Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹയിൽ കാണാതായ അൽഷിമേഴ്‌സ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി 

August 12, 2020

August 12, 2020

ദോഹ: ഖത്തറില്‍ കാണാതായ സുദാന്‍ പൗരന്‍ മെര്‍ഗാനി അലി ഹുസൈനെ മരിച്ചനിലയില്‍ കണ്ടെത്തി.  അല്‍ഷിമേഴ്‌സ് രോഗിയായ മെര്‍ഗാനിയെ ജൂലൈ 30ന്  കാണാതായതായി അദ്ദേഹത്തിന്റെ പൗത്രന്‍ ഹസന്‍ മുഹമ്മദ് കഴിഞ്ഞയാഴ്ച ന്യൂസ്‌റൂമിനെ അറിയിച്ചു.മലയാളിയായ സുഹൃത്ത് വഴിയാണ് അദ്ദേഹം ന്യൂസ്‌റൂമിനെ ബന്ധപ്പെട്ടത്. ജൂലൈ 30ന് ബലിപെരുന്നാള്‍ തലേന്ന് വീടിന് തൊട്ടടുത്തുള്ള പള്ളിയിലേക്ക്  പോയ അദ്ദേഹം തിരിച്ചുവരാതായതിനെ തുടർന്നാണ് കുടുംബം അന്വേഷണം തുടങ്ങിയത്. പോലീസിൽ പരാതിയും നൽകിയിരുന്നു.

മെര്‍ഗാനിയെ കാണാതായ വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വേണ്ടി സുഹൃത്തുക്കളും നാട്ടുകാരും പോലിസും ഉള്‍പ്പെടെ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. .പല സ്ഥലങ്ങളിലും മെര്‍ഗാനിയെ കണ്ടതായി ആളുകള്‍ വിളിച്ചിറിയിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ അവിടെയെത്തുമ്പോഴേക്കും അപ്രത്യക്ഷമായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ അല്‍ റയ്യാന്‍ ഏരിയക്കടുത്തുള്ള ഗ്രൗണ്ടിലാണ് പോലിസ് മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News