Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കാണാതായ മലയാളി യുവാവിനെ കടലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

September 29, 2022

September 29, 2022

അൻവർ പാലേരി
ദോഹ : കോഴിക്കോട് സ്വദേശിയായ യുവാവ് ഖത്തറിലെ അൽ വക്രയിൽ കടലിൽ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ(29) ആണ് മരിച്ചത്.അബുഹമൂറിലെ ബില്ല മാർട്ട് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന അൻസിൽ രണ്ടു ദിവസം മുമ്പ് ജോലി സ്ഥലത്തുനിന്നും താമസസ്ഥലത്തേക്ക് പോയതായിരുന്നു.പിന്നീട് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്തിരുന്നവരും അന്വേഷിച്ചിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.തുടർന്ന് വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.

കടലിൽ മുങ്ങിമരിച്ചതായാണ് പ്രാഥമിക വിവരം.ഭാര്യ : ഫാത്തിമ ശബാന.കുട്ടികളില്ല.

തിങ്കളാഴ്ച്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ പോയതായാണ് ഇതുവരെ ലഭ്യമായ വിവരം.ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.ബുധനാഴ്ച വൈകുന്നേരമാണ് മൃതദേഹം അൻസിലിന്റേതാണെന്ന് ബന്ധപ്പെട്ടവർ മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞത്.ഇന്ന്(വ്യാഴം)അബൂഹമൂറിൽ മയ്യിത്ത് നമസ്കാരം നടന്നു.സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.
നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം ഇന്ന് രാത്രി ഖത്തർ എയർവെയ്‌സ് വിമാനത്തിൽ നാട്ടിലേക്കയക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News