Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അപകട സാധ്യത : ഹാൻഡ് സാനിറ്റയ്സർ വണ്ടികളിൽ സൂക്ഷിക്കരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം 

April 13, 2020

April 13, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാഹനങ്ങളില്‍ സൂക്ഷിക്കുന്നത് അപകടത്തിനിടയാക്കുമെന്ന്  ഖത്തര്‍ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.വളരെ കൂടിയ താപനിലയില്‍ വാഹനത്തിനകത്ത് ഇവ സൂക്ഷിക്കുന്നത് അഗ്നിബാധയ്ക്കിടയാക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.ഗതാഗതവകുപ്പിലെ ബോധവത്കരണ വിഭാഗമാണ് ഇക്കാര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും മാർഗനിർദേശങ്ങൾ പ്രകാരം ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങൾ വഴി തുടർച്ചയായ ബോധവത്കരണം നടത്തിവരികയാണ്. 

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും വിവിധ മാന്ത്രാലയങ്ങൾ പൊതുജനങ്ങോട് നിർദേശിച്ചിട്ടുണ്ട്. ഹോം ഡെലിവറി സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി വില്ലകൾക്കും ഫ്‌ളാറ്റുകൾക്കും പുറത്തുള്ള കൃത്യമായ വിവരങ്ങൾ അടയാളപ്പെടുത്തിയ നീല ബോർഡിലെ വിശദാംശങ്ങളാണ് സ്ഥാപനങ്ങൾക്ക് നൽകേണ്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.       

 


Latest Related News