Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കൊക്കുകളിൽ ശക്തമായ പശയടിയുന്നു,ഖത്തറിൽ കടൽകാക്കകൾ പട്ടിണി കാരണം മരിക്കുന്നതായി മുന്നറിയിപ്പ്

April 18, 2022

April 18, 2022

ദോഹ : ഭക്ഷണമോ വെള്ളമോ കഴിക്കാൻ പറ്റാത്ത വിധം ശക്തിയേറിയ പശ കൊക്കുകളിൽ അടിയുന്നതിനാൽ രാജ്യത്തെ തീരപ്രദേശങ്ങളിൽ കടൽകാക്കകൾ(seagulls)വിശപ്പുകാരണം മരിക്കുന്നതായി ഖത്തർ പരിസ്ഥിതി,കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു.കാഠിന്യമേറിയ പശ കൊക്കിൽ വരിയുന്നതിനാൽ വെള്ളം പോലും കുടിക്കാൻ കഴിയാതെയാണ് പക്ഷികൾ മരിക്കുന്നതെന്നും മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.മരിച്ചുകിടക്കുന്ന പക്ഷികളുടെ ചിത്രവും മന്ത്രാലയം ട്വിറ്ററിൽ നൽകിയിട്ടുണ്ട്.

 

تم رصد العديد من طيور الصلال الميتة بعدة مناطق برية، ولوحظ أن منقار هذه الطيور قد تم ربطه بلاصق محكم مما أدى لموتها جوعاً وعطشاً.(1/2) pic.twitter.com/GJCNpJi4US

— وزارة البيئة والتغير المناخي - قطر | MOECC Qatar (@moecc_qatar) April 18, 2022

പൊതുജനങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളിലെ പശയാണ് ഇങ്ങനെയൊരു ദുരന്തത്തിന് ഇടയാക്കുന്നതെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.

പരിസ്ഥിതിക്ക് ദോഷകരമായ ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും പക്ഷികളുടെ സുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News