Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ചെറുകിട,ഇടത്തരം സംരംഭകരുമായി വാണിജ്യ വ്യവസായ മന്ത്രാലയം കൂടിക്കാഴ്‌ച നടത്തി

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിലെ ചെറുകിട,ഇടത്തരം സംരംഭകർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിശോധിച്ചു വരികയാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം.ഈ മേഖല നേരിടുന്ന ഏറ്റവും മികച്ച വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും അതിന്റെ വികസനത്തിന് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും ഗാർഹിക പദ്ധതികളുടെയും ഉടമകളുമായി  വാണിജ്യ, വ്യവസായ മന്ത്രാലയം(MoCI)    നടത്തിയ കൂടിക്കാഴ്ചയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ വിവിധ തരത്തിലുള്ള സംരംഭകത്വത്തെ  പിന്തുണയ്ക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങൾ വികസിപ്പിക്കുക, സംരംഭകർക്കും ചെറുകിട നിക്ഷേപകർക്കും എല്ലാവിധ പിന്തുണയും നൽകുക, അവരുടെ ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്ന് മന്ത്രാലയം  ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഖത്തർ ദേശീയ ദർശനം 2030 പ്രകാരം, ചെറുകിട,ഇടത്തരം സംരംഭങ്ങൾ രാജ്യത്തിന്റെ  സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നായതിനാൽ ഇത്തരം സംരംഭങ്ങൾക്ക്  പിന്തുണ നൽകുന്നത് പ്രധാനമാണെന്ന് മന്ത്രാലയത്തിലെ വ്യവസായ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ മാൽകി  പറഞ്ഞു. സംരംഭകത്വ മേഖലയിലെ വൈവിധ്യവൽകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതുവഴി എല്ലാ തരം സംരംഭകർക്കും ക്രിയാത്മകമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി.

കമ്പനികൾ രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉൾപെടെ  ചെറുകിട ഇടത്തരം ബിസിനസ് സംരംഭകർ നേരിടുന്ന പ്രധാന  വെല്ലുവിളികളെ യോഗം അഭിസംബോധന ചെയ്തു.
ഏറ്റവും പുതിയ വാർത്തകളും ഖത്തറിലെ തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News