Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ കിന്റർഗാർഡനുകളിൽ അറബിക്കും ഇസ്ലാമിക പഠനവും പ്രാദേശിക ചരിത്രവും നിർബന്ധം,തീരുമാനം നടപ്പിലാക്കി തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം

September 11, 2022

September 11, 2022

ദോഹ : 2022-23 അധ്യയന വർഷം മുതൽ ഖത്തറിലെ സ്വകാര്യ കിന്റർഗാർട്ടനുകളിൽ (കെജി) അറബി ഭാഷയും ഇസ്ലാമിക് പഠനവും നിർബന്ധിത വിഷയങ്ങളാക്കണമെന്ന വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയതായി  പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ നാമ പറഞ്ഞു.അറബി ഭാഷക്കും  ഇസ്ലാമിക പഠനത്തിനും പുറമെ, ഖത്തറിന്റെ വിശദമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവും സിലബസിൽ ഉൾപ്പെടുത്തുമെന്ന് അടുത്തിടെ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

"തീരുമാനം പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യ അധ്യയനവർഷമാണിത്.മുൻ വർഷങ്ങളിൽ ഗ്രേഡ് 1 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്ക് അറബി ഭാഷയും ഇസ്ലാമിക പഠനവും ഒമ്പതാം ക്ലാസ് മുതൽ ഖത്തർ ചരിത്രവും പഠിപ്പിച്ചിരുന്നു.ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ ദേശീയ ബോധവും മതമൂല്യങ്ങളും വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്."-അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുമാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ  മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വകാര്യ കിന്റർഗാർട്ടനുകൾ സന്ദർശിക്കുമെന്നും പദ്ധതിയുടെ വിജയത്തിനായി ആവശ്യമായ നിർദേശങ്ങൾ നൽകി ഫലം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News