Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സന്ദർശകർക്ക് സ്വാഗതം,ഖത്തറിലെ നവീകരിച്ച ബീച്ചുകളിൽ കൂടുതൽ സേവനങ്ങൾ

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ഖത്തറിൽ അവധിക്കാലം കൂടുതൽ ഉല്ലാസപ്രദമാക്കാൻ കടൽതീര സന്ദര്‍ശകരെ സ്വാഗതം ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയം.ഇതിന്റെ ഭാഗമായി കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച 15 ബീച്ചുകളുടെ പട്ടിക മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കി. സന്ദര്‍ശകരുടെ സൗകര്യാര്‍ഥം നിരവധി ബീച്ചുകള്‍ നവീകരിക്കുകയും പുതിയ സേവനങ്ങള്‍ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിനോദ സൗകര്യങ്ങള്‍, ബീച്ചുകള്‍, പൊതുപാര്‍ക്കുകള്‍ തുടങ്ങിയവ പൂര്‍ണ്ണ സേവനങ്ങളോടെ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ബൃഹത്തായ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.

ഫുവാറത്ത്  ബീച്ച്, അല്‍ മറൂണ ബീച്ച്, അരിദ ബീച്ച്, അല്‍ ഫെര്‍ക്കിയ ബീച്ച്, സിമൈസ്മ ബീച്ച്, അല്‍ വക്ര ബീച്ച്, സീലൈന്‍ ബീച്ച്, അല്‍ അദായിദ് ബീച്ച്, അല്‍ മംലാഹ ബീച്ച് (സ്ത്രീകള്‍ക്ക്), അല്‍ ഘരിയ ബീച്ച്, സിക്രിത് ബീച്ച്, ദുഖാന്‍ ബീച്ച് ഉമ്മു ബാബ് ബീച്ച്, അല്‍ ഖറൈജ് ബീച്ച് (സിംഗിള്‍സിന്), സാല്‍വ ബീച്ച് എന്നിവയാണ് വികസിപ്പിച്ച ബീച്ചുകള്‍.

ബീച്ചുകളില്‍ നടപ്പാതകള്‍, വ്യത്യസ്ത ഡിസൈനിലുള്ള ഷേഡുകള്‍, സ്ഥിരം ടോയ്ലറ്റുകള്‍, കിയോസ്‌ക്കുകള്‍, ബാര്‍ബിക്യൂ ഏരിയകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വോളിബോള്‍, ഫുട്ബോള്‍ ഗ്രൗണ്ടുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍ക്ക് കടലിലേക്ക് പ്രവേശനം നല്‍കുന്നതിനായി ചില ബീച്ചുകളില്‍ പ്രത്യേക നടപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ബീച്ചുകളുടെയും ലൈറ്റിംഗ് സംവിധാനം സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം,അപകടങ്ങൾ ഒഴിവാക്കാൻ നിർബന്ധമായും സുരക്ഷാ മുൻകരുതൽ പാലിച്ചു വേണം കടലിൽ ഇറങ്ങാനെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.കടലിൽ ഇറങ്ങുന്നവരുടെ സംരക്ഷണം ഉറപ്പാക്കാൻ തീര-അതിർത്തി സുരക്ഷാ ജനറൽ ഡയറക്ടറേറ്റ് വിഭാഗം ഉദ്യോഗസ്ഥർ ദിവസത്തിലുടനീളം സമുദ്രത്തിലും തീരപ്രദേശങ്ങളിലും പട്രോൾ നടത്തുന്നുണ്ട്. വാരാന്ത്യങ്ങൾ, പൊതു അവധി ദിനങ്ങൾ, ഈദ് ഉൾപ്പെടെയുള്ള തിരക്കേറിയ സമയങ്ങളിലെല്ലാം പട്രോളിങ്ങിനായി കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നുണ്ട്.

തിരക്കേറിയ ദിനങ്ങളിൽ സേർച്ആൻഡ് റസ്‌ക്യൂ ടീമുകളെയും വിന്യസിപ്പിക്കും. കടലിൽ നീന്താൻ അനുവദനീയമായതും നിരോധിക്കപ്പെട്ടതുമായ മേഖലകളുണ്ട്. നിരോധിത മേഖലകളിലേക്ക് കടന്നാൽ നിയമനടപടികൾ നേരിടേണ്ടി വരും. നിരോധിത ഇടങ്ങളിൽ നീന്തുക, കടലിലെ വൈദ്യുത ജലപ്രവാഹ മേഖലകൾക്ക് സമീപം നീന്തുക, ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ പൊതുവായ തെറ്റുകൾ നീന്തലുകാർക്കിടയിൽ ഉണ്ടാകാറുണ്ട്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News