Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ എല്ലാ കടകൾക്കും നിരോധനമില്ല,കൂടുതൽ വ്യക്തത വരുത്തി മന്ത്രാലയം 

March 27, 2020

March 27, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഏർപെടുത്തിയ നിയന്ത്രണം സംബന്ധിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി. ഇതനുസരിച്ച്  ഭക്ഷ്യവസ്തുക്കൾ,ഫാർമസികൾ, ഭക്ഷ്യ ഡെലിവറി നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള  വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചിടുമെന്നാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതെങ്കിലും നിയന്ത്രണം പല മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥപനങ്ങൾക്കും ബാധകമല്ലെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.

റെസ്റ്റോറന്റ്,കഫേകൾ,വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ സേവനങ്ങളും,കലാ-സാംസ്കാരിക-വിനോദ മേഖലകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ഷൂ-വാച് റിപ്പയർ കിയോസ്കുകൾ,വിവാഹം,ഈവൻസ്,മറ്റു വിനോദ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ നിരോധനം ഏർപെടുത്തിയിട്ടുള്ളത്.മറ്റുള്ള എല്ലാ കടകൾക്കും  തുറന്ന് പ്രവർത്തിക്കാമെങ്കിലും രാവിലെ 6 മുതൽ വൈകീട്ട് ഏഴു വരെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. എന്നാൽ അവശ്യസാധനങ്ങളായ ഭക്ഷ്യവസ്തുക്കൾ,ഫാർമസി,ഡെലിവറി എന്നിവയ്ക്ക് ഈ സമയ പരിധി ബാധകമല്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     


Latest Related News