Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിലെ സ്വകാര്യ മേഖലയിൽ മൂന്നു ദിവസം ബലി പെരുന്നാൾ അവധി

June 27, 2023

June 27, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ബലി പെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ സ്വകാര്യ മേഖലയിൽ  മൂന്നു ദിവസം അവധി പ്രഖ്യാപിച്ചു.ഖത്തർ തൊഴിൽ നിയമപ്രകാരം മുഴുവൻ വേതനത്തോടെ തൊഴിലാളികൾക്ക് അവധി നൽകണമെന്നാണ് നിർദേശം.

അവധി ദിനങ്ങളിൽ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായാൽ  തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74) പ്രകാരമുള്ള അധിക ജോലി സമയവും(ഓവർടൈം)  അലവൻസുകളും സംബന്ധിച്ച വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ ജൂലായ് 3 വരെ അവധി പ്രഖ്യാപിച്ചിരുന്നു.ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവധി കഴിഞ്ഞു ജൂലായ് 2 ന് പ്രവർത്തനം പുനരാരംഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News