Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മിനിമം വേതനം 1800 റിയാലാക്കി ഖത്തർ,അത്രയും വേണ്ടെന്ന് ഇന്ത്യ

March 27, 2021

March 27, 2021

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസി ഇന്ത്യക്കാർക്കുള്ള മിനിമം വേതനം പ്രഖ്യാപിച്ച സാഹചര്യത്തിൽ  ഇക്കാര്യത്തിലുള്ള ഇന്ത്യയുടെ നിലപാടിനെതിരെ വിവിധ പ്രവാസി സംഘടനകൾ രംഗത്തെത്തി. 2020 സെപ്തംബറിൽ  ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ച മിനിമം റഫറല്‍ വേതനം തീരെ കുറവാണെന്ന വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. പ്രവാസികളുടെ ജീവിത നിലവാരവുമായി ഒട്ടും യോജിച്ചു പോകാത്ത രീതിയിലുള്ള മിനിമം വേതനമാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ റഫറല്‍ വേതനപ്രകാരം ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ പ്രവാസികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്  200 ഡോളറാണ്. യുഎഇക്ക് 324 ഡോളറാണ് പട്ടികയിലുള്ളത്. കുവൈത്തിന് 245 ഡോളറും സൗദി അറേബ്യക്ക് 324 ഡോളറും. നേരത്തേ ഉണ്ടായിരുന്നതില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവ് വരുത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചത്.

ഇതു പ്രകാരം ഖത്തറിലേക്ക് പുതുതായി തൊഴില്‍ തേടി പോവുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍കരാറില്‍ പരമാവധി 728 റിയാല്‍ നല്‍കിയാല്‍ മതിയാവും. അതേ സമയം, ഖത്തര്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നത് 1000 റിയാലും താമസവും ഭക്ഷണവുമാണ്. താമസവും ഭക്ഷണവും തൊഴിലുടമ നല്‍കുന്നില്ലെങ്കില്‍ അതിന് 800 റിയാല്‍ വേറെയും നല്‍കണം. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ ഖത്തര്‍ പ്രഖ്യാപിച്ച ഈ ഭേദഗതി ഈ മാസം മുതല്‍ നടപ്പില്‍ വന്നു കഴിഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ മിനിമം റഫറല്‍ വേതന സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ അത് പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകളും നേതാക്കളും കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും എംപിമാര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.

ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെയാണ് ഇന്ത്യ മിനിമം വേതനത്തില്‍ കുറവ് വരുത്തിയതെന്ന് ഗള്‍ഫ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി(ജെഎസി) വക്താവ് തോട്ട ധര്‍മേന്ദര്‍ കുറ്റപ്പെടുത്തി. റിക്രൂട്ടിങ് ഏജന്‍സികളുടെയും വിദേശ കമ്പനികളുടെയും സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയതായാണ് മനസ്സിലാവുന്നത്. ജെഎസി നേതാക്കള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നം അവതരിപ്പിച്ചിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും വിഷയം പഠിച്ച് വേണ്ടത് ചെയ്യാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News