Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോർണിഷിലെ ഗതാഗതനിയന്ത്രണം, മെട്രോയെ ആശ്രയിച്ചത് ആറ് ലക്ഷത്തിലധികം യാത്രക്കാർ

December 06, 2021

December 06, 2021

ദോഹ : ഫിഫ അറബ് കപ്പിന് മുന്നോടിയായി കോർണിഷിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതോടെ മെട്രോയിൽ വൻ തിരക്ക്. റോഡുകൾ അടച്ചിട്ട നവംബർ 26 നും ഡിസംബർ 4 നും ഇടയിൽ 6,80000 ആളുകൾ കോർണിഷിന് സമീപത്തുള്ള മെട്രോ സ്റ്റേഷനുകളിൽ യാത്ര ചെയ്തതായി ഖത്തർ റെയിൽ അറിയിച്ചു.

നാഷണൽ മ്യൂസിയം, സൂക്ക് വാഖിഫ്, കോർണിഷ്, അൽ ബിദ്ദ, വെസ്റ്റ് ബേ, ഡിഇസിസി, റാസ്‌ അബൂദ് എന്നീ സ്റ്റേഷനുകളിൽ ആണ് കൂടുതൽ യാത്രക്കാരെത്തിയത്.അൽ ബിദ്ദ പാർക്കിൽ അരങ്ങേറുന്ന ഭക്ഷ്യമേളയിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിലുള്ള അൽ ബിദ്ദ സ്റ്റേഷനിൽ ആണ് ഏറ്റവുമധികം യാതക്കാർ എത്തിയത്. അതേസമയം, സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കോർണിഷ് പ്രദേശത്ത് മെട്രോ എക്സ്പ്രസ്, മെട്രോ ലിങ്ക് എന്നീ സർവീസുകൾ ഉണ്ടായിരുന്നു. ഇവയ്ക്കും മികച്ച പിന്തുണയാണ് ലഭിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News