Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ മെട്രാഷിലൂടെ പുതുക്കാം,പുതിയ സേവനങ്ങൾ ഉൾപെടുത്തി

January 11, 2023

January 11, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ പുതുക്കാൻ മെട്രാഷ് 2 ആപ്പിൽ സൗകര്യം ഒരുക്കി.സ്ഥാപനത്തിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുക.സേവനത്തിനായി മെട്രാഷ് 2 ആപ്പിൽ പ്രവേശിച്ച് ഹോം പേജിലെ ജനറൽ സർവീസ് തിരഞ്ഞെടുക്കണം. എസ്റ്റാബ്ലിഷ്‌മെന്റ് സർവീസ് തിരഞ്ഞെടുത്ത് അപ്‌ഡേറ്റ്/റിന്യൂ എസ്റ്റാബ്ലിഷ്‌മെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. പുതുക്കൽ അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്യാനായി 6 ഓപ്ഷനുകൾ കാണാം.സ്ഥാപനത്തിന്റെ പൊതു വിവരങ്ങൾ, മേൽവിലാസം, ഉടമസ്ഥന്റെ വിവരങ്ങൾ, അംഗീകൃത വ്യക്തിയുടെ വിവരങ്ങൾ, പ്രവർത്തനങ്ങൾ, ലൈസൻസ് എന്നിവയാണത്. സേവന വിവരങ്ങൾ വിഡിയോ സഹിതം ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിൽ വിശദീകരിച്ചിട്ടുണ്ട്.

2012 ൽ തുടക്കമിട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനായ  മെട്രാഷ് 2 വിൽ പൗരന്മാർക്കും പ്രവാസികൾക്കുമായി മലയാളം ഉൾപ്പെടെ 6 ഭാഷകളിലായി 250 തിലധികം സേവനങ്ങളാണ്  മന്ത്രാലയം നൽകുന്നത്. ഗതാഗതം, വിസിറ്റ് വീസ, റസിഡന്റ് പെർമിറ്റ് തുടങ്ങി ഒട്ടുമിക്ക സേവനങ്ങളും ഇതിലൂടെ പൂർത്തിയാക്കാൻ കഴിയും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News