Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
അതാണ് കളി,ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ പോരാട്ടം കാണാൻ ജനലക്ഷങ്ങൾ ഇരമ്പിയെത്തും

August 26, 2022

August 26, 2022

ദോഹ : 2022 ഖത്തർ ലോകകപ്പിലും പതിവുപോലെ ആരാധകർ കാത്തിരിക്കുന്നത് അർജന്റീനയുടെ വാശിയേറിയ പോരാട്ടം കാണാൻ.ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിറ്റുപോയത് മെസ്സിയുടെ അർജന്റീനയുടെ കളികൾക്കുള്ള ടിക്കറ്റുകളാണെന്ന അധികൃതരുടെ വെളിപ്പെടുത്തലും ഇതാണ് വ്യക്തമാക്കുന്നത്.

നിരവധി ആരാധകർ സ്വപ്നം കാണുന്ന ഒന്നായിരുന്നു അർജന്റീനയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റ്. അർജന്റീനയുടെ മത്സരങ്ങളുടെ ടിക്കറ്റുകളൊന്നും ഇനി  അവശേഷിക്കുന്നില്ലെന്നാണ് സൂചന. ഇത് വരാനിരിക്കുന്ന ഫിഫ ലോകകപ്പിലെ മെസ്സിയുടെ ആദ്യ നേട്ടമായും വിലയിരുത്തപ്പെടുന്നുണ്ട്.

മെസ്സിയുടെ സാന്നിധ്യം തന്നെയാണ് ഇത്ര പെട്ടെന്ന് ടിക്കറ്റുകൾ വിറ്റുപോകാൻ കാരണമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിൻറെ ഏറ്റവും വേഗത്തിൽ വിറ്റുതീർന്നതെന്ന്  ഖത്തർ വേൾഡ് കപ്പ് സിഇഒ നാസർ-അൽ-ഖാതെർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.. രണ്ടാം സ്ഥാനത്തും അർജന്റീനയുടെ മത്സരം തന്നെയാണ് .സൗദി അറേബ്യക്ക് എതിരെയുള്ള മത്സരത്തിന്റെ ടിക്കറ്റുകളാണ് രണ്ടാമതായി  കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ട് മത്സരങ്ങളുടെയും മുഴുവൻ ടിക്കറ്റുകളും ഇപ്പോൾ തീർന്നിട്ടുണ്ട്. ‘

അവസാന നിമിഷ വിൽപന ഘട്ടത്തിലോ ഫിഫയുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്‌ഫോമിലോ ഖത്തർ 2022-ന് ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഈ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇനിയൊരിക്കലും ലഭിക്കാൻ സാധ്യതയില്ല.  

ടിക്കറ്റ് ലഭിക്കാത്ത അർജന്റീനയുടെയു മെസ്സിയുടെയും ആരാധകർക്ക് ലോകകപ്പിലെ ഒരു മത്സരത്തിൽ പങ്കെടുക്കാൻ മാത്രമേ അവസരം ലഭിക്കൂ.ടീം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനെ നേരിടുന്ന മൂന്നാമത്തെ മത്സരമാണത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News