Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോകകപ്പിൽ കിരീടം ഉയർത്താൻ മെസ്സിയും സംഘവും ദോഹയിൽ,മലയാളികൾ വീണ്ടും ഞെട്ടിച്ചു(വീഡിയോ)

November 17, 2022

November 17, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ലോകകപ്പിൽ കിരീടമുയർത്താൻ ലക്ഷ്യമാക്കി മെസ്സിയും അർജന്റീനൻ സംഘവും ദോഹയിൽ എത്തി. അബുദാബിയിൽ നിന്ന് പുലർച്ചെ 2:30 ന്  യാത്ര തിരിച്ച സംഘം ഇന്ന് വെളിപ്പിനാണ് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.

മെസ്സിയെ നേരിൽ കാണാനും പിന്തുണ അറിയിക്കാനുമായി മലയാളികൾ ഉൾപെടെ നൂറുകണക്കിന് ആരാധകരാണ് വെളുപ്പിന് നാല് മണി വരെ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്.ഇവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു.ഫുട്‍ബോൾ താരങ്ങൾക്കും സന്ദർശകർക്കും ഖത്തർ എങ്ങനെയാണ് വ്യത്യസ്ത അനുഭവമാകുന്നതെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇന്ത്യൻ ആരാധകർ മെസ്സിക്കും സംഘത്തിനും നൽകിയ സ്വീകരണമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

(മെസ്സിയും സംഘവും ദോഹ വിമാനത്താവളത്തിൽ.വീഡിയോ കാണാം :Click Here)

കഴിഞ്ഞ ദിവസം ഖത്തറിൽ എത്തിയ ഇംഗ്ലണ്ട് ടീമിന് മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാർ നൽകിയ സ്വീകരണം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തില്‍ ബുധനാഴ്ച അബുദാബിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് മലർത്തിയടിച്ചാണ് മെസ്സിയുടെ അർജന്റീന ദോഹയിലേക്ക് വിമാനം കയറിയത്. മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. ലയണല്‍ മെസ്സി, ജൂലിയന്‍ അല്‍വാരെസ്, ജാക്വിം കൊറോയ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

17-ാം മിനുട്ടില്‍ അര്‍ജ്ജന്റീനയ്‌ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരെസായിരുന്നു ആദ്യം വലകുലുക്കിയത്. പിന്നീട് 25-ാം മിനുട്ടിലും 36-ാം മിനുട്ടിലും ഡി മരിയ ഗോളുകള്‍ നേടി. 44-ാം മിനുട്ടിലായിരുന്നു മെസിയുടെ ഗോള്‍. ലീഡ് നില അഞ്ചാക്കി ഉയര്‍ത്തിയത് 60-ാം മിനുട്ടില്‍  ജാക്വിം കൊറോയ ആയിരുന്നു.

അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്‌റ്റേഡിയത്തിലായിരുന്നു സന്നാഹ മത്സരം നടന്നത്. ലോകകപ്പില്‍ സൗദി അറേബ്യയ്‌ക്കെതിരെ ചൊവ്വാഴ്ചയാണ് (22) അര്‍ജ്ജന്റീനയുടെ ആദ്യ മത്സരം. പോളണ്ടും മെക്‌സിക്കോയുമാണ് ഗ്രൂപ്പ് സിയില്‍ അര്‍ജ്ജന്റീനയുടെ മറ്റ് എതിരാളികള്‍.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News