Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കുട്ടികൾ ഉറങ്ങി തെളിയട്ടെ,ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ സമയ മാറ്റത്തിനായി അഭിപ്രായ സർവെ നടത്തുന്നു

March 02, 2023

March 02, 2023

അൻവർ പാലേരി 

ദോഹ : ഖത്തറിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ സമയ മാറ്റത്തിനായി രക്ഷിതാക്കൾക്കിടയിൽ അഭിപ്രായ സർവെ നടത്തുന്നു.പ്രത്യേക ലിങ്ക് വഴി വ്യാഴാഴ്ച രാവിലെ മുതലാണ് ഇത് സംമ്പന്ധിച്ച് രക്ഷിതാക്കളിൽ നിന്നും അഭിപ്രായം തേടാൻ തുടങ്ങിയത്.

നിലവിൽ രാവിലെ 6.45ന് തുടങ്ങി ഉച്ചക്ക് 1.30 ന്  അവസാനിക്കുന്ന തരത്തിലാണ് മിക്ക ഇന്ത്യൻ സ്‌കൂളുകളിലും ക്‌ളാസുകൾ പ്രവർത്തിക്കുന്നത്.ഇതിനു പകരം രാവിലെ 7.15 ന് തുടങ്ങി 2 മണിക്ക് അവസാനിക്കുന്ന തരത്തിൽ പുനഃക്രമീകരിക്കാനാണ് നീക്കം.ഇത് നടപ്പിലായാൽ രാവിലെ അരമണിക്കൂർ സമയം കൂടി ഉറങ്ങാൻ കുട്ടികൾക്ക് സമയം ലഭിക്കും.ഇതിനു പുറമെ കുട്ടികളെ സ്‌കൂളിൽ വിട്ട് ജോലിക്ക് പോകുന്ന രക്ഷിതാക്കൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും

എം.ഇ.എസിന് സമീപം മറ്റു രണ്ട് ഇന്ത്യൻ സ്‌കൂളുകൾ കൂടി പ്രവർത്തിക്കുന്നതിനാൽ മൂന്ന് സ്‌കൂളുകളിലും ഏതാണ്ട് ഒരേ സമയം ക്ളാസുകൾ അവസാനിക്കുന്നതിനാൽ ഉച്ച സമയങ്ങളിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടാറുണ്ട്.സമയ മാറ്റം പ്രാവർത്തികമായാൽ ഇതിനും മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിപ്രായങ്ങൾ അറിയിക്കാനുള്ള ഓൺലൈൻ ലിങ്ക് എല്ലാ രക്ഷിതാക്കൾക്കും സ്‌കൂൾ മാനേജ്‌മെന്റ് എസ്.എം.എസ് വഴി അയച്ചിട്ടുണ്ട്.മലയാളികളായ രക്ഷിതാക്കളിൽ ഭൂരിഭാഗവും സമയമാറ്റത്തിന് അനുകൂലമായാണ് പ്രതികരിക്കുന്നതെന്നാണ് റിപ്പോർട്ട്.

അഭിപ്രായങ്ങൾ അറിയിക്കാനുള്ള ലിങ്ക് :https://forms.gle/kpHAzzJ2xLtbSjWU9

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News