Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ ആദ്യ മെഗാ പാര്‍ക്ക് കാര്‍ണിവല്‍ ഏപ്രില്‍ 16 മുതൽ 

March 23, 2023

March 23, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറിലെ ആദ്യ മെഗാ പാര്‍ക്ക് കാര്‍ണിവല്‍ അടുത്ത മാസം അല്‍ ബിദ പാര്‍ക്കില്‍ നടക്കും. ഏപ്രില്‍ 16 മുതല്‍ 30 വരെയാണ് മെഗാ പാര്‍ക്ക് കാര്‍ണിവല്‍ നടക്കുകയെന്ന് സംഘാടകരായ ടൊറന്റോ ഇവന്റ് അറിയിച്ചു.. വിനോദത്തിനു പുറമെ രുചികമായ ഭക്ഷണ വൈവിധ്യം കൂടി ഒരുക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഭക്ഷണശാലകള്‍, സംഗീത-നൃത്ത പരിപാടികള്‍, ഗെയിമിംഗ് ഏരിയ എന്നിവയെല്ലാം കാര്‍ണിവലിനെ ആകര്ഷകമാകുമെന്നും സംഘാടകർ അവകാശപ്പെട്ടു.

15 ദിവസം നീണ്ടുനിൽക്കുന്ന പാർക്ക് കാർണിവലിൽ  പ്രവേശനം സൗജന്യമായിരിക്കും.. വിവിധ മേഖലകളില്‍ നിന്നുള്ള 250 കമ്പനികള്‍ ഇവന്റിനായി ഒത്തുചേരും. റമദാനില്‍ വൈകീട്ട് ഏഴു മുതല്‍ പുലര്‍ച്ച 12 വരെയും ഈദ് ദിനങ്ങളിൽ വൈകീട്ട് 4 മണി മുതല്‍ പുലര്‍ച്ചെ ഒന്നുവരെയും ആയിരിക്കും മെഗാ പാര്‍ക്ക് കാര്‍ണിവല്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News